ഈ വർഷവും പതിവുപോലെ ഗംഭീരമായി ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി. കൊറോണ രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ വിർച്ച്വൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും ആഘോഷങ്ങൾ നടത്തപ്പെടുന്നത്. ജനുവരി രണ്ടിന് 4 മണി മുതൽ ആണ് ബിസിഎംസിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നടത്തപ്പെടുന്നത്.

ഇതോടൊപ്പംതന്നെ പുൽക്കൂട് മത്സരവും നടത്തപ്പെടുന്നുണ്ട്. പുൽക്കൂട് മത്സരത്തിൻെറ എൻട്രികൾ അയക്കേണ്ടത് bcmcorg@hotmail.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്കാണ്. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 30 ആണ്.

WhatsApp Image 2024-12-09 at 10.15.48 PM

കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ഫോൺ നമ്പറിൽ നിന്ന് ലഭ്യമാണ്.

ഷീന സാജു – 07925915858 , ഷൈനി നോബിൾ – 07809377301 , ബീന ബെന്നി – 07828792935