മാത്യു പുളിക്കത്തൊട്ടിയിൽ

ജനിച്ചു വളർന്ന നാട്ടിലല്ലാതെ ഒരു പ്രവാസി നാട്ടിൽ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് മഹാ വിസ്മയം തീർക്കുന്ന യു.കെ.കെ.സി.എ കൺവൻഷനുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്ക് ചാരുതയേകി കൺവൻഷൻ്റെ ആപ്തവാക്യം തെരെഞ്ഞെടുത്തു.

“ഒരു മയിലുണർന്ന് ജ്വലിച്ച്
കാത്തിടാം തനിമ തൻ
ക്നാനായ പൈതൃകം”

കൺവൻഷൻ നടക്കുന്ന ചെൽറ്റ ഹാമിലെ ജോക്കി ക്ലബ്ബ് ക്നായിത്തൊമ്മൻ നഗർ ആയി മാറുമ്പോൾ എങ്ങും മുഖരിതമാവുന്ന ആപ്തവാക്യം നൽകിയത് യു.കെ.കെ.സി.എ യുടെ ബ്രിസ്റ്റോൾ യൂണിറ്റ് അംഗവും, ഉഴവൂർ സ്വദേശി അനിൽ മംഗലത്തിൻ്റെ ഭാര്യയുമായ പ്രിയ അനിൽ മംഗലത്താണ്.

എൻ്റെ സമുദായം, എൻ്റെ കൺവൻഷൻ്റെ സംഘടന എന്ന ചിന്തയുമായി 27 പേരാണ് ആവേശപൂർവ്വം, ആപ്ത വാക്യ രചനാ മത്സരത്തിൽ പങ്കെടുത്തത്. പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും വനിതകളായിരുന്നു എന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്തും, മൂന്നാം സ്ഥാനത്തും എത്തിയവരും വനിതകളായിരുന്നു എന്നതും പ്രത്യേകതയായി. കവൻട്രി ആൻഡ് വാർവിക്ഷയർ യൂണിറ്റിലെ സ്റ്റെലിമോൾ ഷിൻസൺ, ഇപ്സ്വിച്ച് യൂണിറ്റിലെ രശ്മി ജയിംസ് എന്നിവരുടെ ആപ്തവാക്യങ്ങൾ അവസാന റൗണ്ടു വരെ വിധികർത്താക്കളുടെ പരിഗണനയിലുണ്ടായിരുന്നു.
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സെൻട്രൽ കമ്മറ്റിയംഗങ്ങളായ
ബിജി ജോർജ്ജ് മാം കൂട്ടത്തിൽ,
ലുബി മാത്യൂസ് വെള്ളാപ്പളളിൽ,
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ,
സിബി തോമസ് കണ്ടത്തിൽ,
റ്റിജോ മറ്റത്തിൽ,
എബി ജോൺ കുടിലിൽ,
സാജു ലൂക്കോസ് പാണ പറമ്പിൽ,
സണ്ണി ജോസ്ഥ് രാഗമാളിക
എന്നിവർ കൃതഞ്ജത അറിയിച്ചു.