ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (BCMC) അതിന്റെ പതിറ്റാണ്ടുകൾ പിന്നിട്ട അഭിമാനകരമായ യാത്രയിൽ, യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായി വളർന്നുനിൽക്കുകയാണ്.

ഒരുമയുടെയും ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ശക്തിയിൽ കഴിഞ്ഞ ഇരുപത് വർഷങ്ങളായി മുന്നേറുന്ന BCMC-യുടെ ഈ വർഷത്തെ ഓണാഘോഷം അതിഗംഭീരമായി ആഘോഷിക്കുവാൻ കമ്മിറ്റിയംഗങ്ങളും വിവിധ സംഘടനകളും കുടുംബങ്ങളു ഒരേ മനസോടെ ഓഗസ്റ്റ് 29ാം തീയതി, ബർമിംഗ്ഹാമിലെ Solihull, St. Mary’s Church Hall-ൽ, രാവിലെ 11 മണി മുതൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു.

ഗെയിംസ് ആൻഡ് ഫൺസ്, മനോഹരമായ കലാപരിപാടികൾ, രുചികരമായ ഓണസദ്യ, കൂടാതെ കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന നിരവധി വിനോദപരിപാടികളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ സ്നേഹവും സൗഹൃദവും ഒരുമയും പങ്കുവെക്കുന്നതിനായി എല്ലാ കുടുംബങ്ങളെയും ഈ ഓണാഘോഷത്തിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

എല്ലാവരും കുടുംബസമേതം എത്തിച്ചേർന്ന് ഈ ഓണാഘോഷം കൂടുതൽ മനോഹരവും അവിസ്മരണീയവുമാക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,
Birmingham City Malayalee Community (BCMC)
കമ്മിറ്റിയംഗങ്ങൾ