കഴിഞ്ഞ 17വർഷക്കാലം സ്വിറ്റ്സർലാൻഡിലെ മലയാളി മനസുകളിൽപ്രവർത്തനമികവുകൊണ്ടും, സംഘാടന ശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയ Be Friends Switzerland, 2020-21വർഷത്തേക്കുള്ള സംഘടനാഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലേക്കുള്ള പ്രത്യേഗ യോഗം ഡിസംബർ 7ന് സൂറിച്ചിലെ അഫൊൽട്ടണിൽ ചേരുകയുണ്ടായി.

പ്രസിഡന്റ്‌ ബിന്നി വെങ്ങപള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ടോമി വിരുതീയിൽ കഴിഞ്ഞ 2 വർഷത്തെ പ്രവർത്തനറിപ്പോർട്ടും, ഓഡിറ്റ് ചെയ്ത കണക്ക് ട്രഷറർ ജോയ് തടത്തിലും അവതരിപ്പിച്ചു.

പ്രസിഡന്റ്‌ ബിന്നി വെങ്ങപ്പള്ളിൽ തന്റെ കാലയളവിലെ പ്രവർത്തനങ്ങളിൽ കൂടെ സഹകരിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും പുതിയതായി തിരഞ്ഞെടുക്കുവാൻ പോകുന്ന കമ്മിറ്റിക്ക് എല്ലാവിധ ആശംസകൾ അർപ്പിക്കുകയും ചെയ്തു സംസാരിച്ചു.

ശ്രീ ബിജു പാറത്തലക്കലും, ശ്രീമതി പുഷ്പി പോളും യഥാക്രമം റിട്ടേണിങ്ഓഫിസറും, സെക്രട്ടറിയും ആയി നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി:

പ്രസിഡന്റ്‌ – പ്രിൻസ് കാട്രൂകുടിയിൽ
വൈസ്പ്രസിഡന്റ്‌ – ജോസ് പല്ലിശ്ശേരി
സെക്രട്ടറി – ബേബി തടത്തിൽ
ജോ.സെക്രട്ടറി – ജോമോൻ പത്തുപറയിൽ
ട്രെഷറർ – അഗസ്റ്റിൻ മാളിയേക്കൽ
ആർട്സ് കൺവീനർ – ലിജിമോൻ മനയിൽ
സ്പോർട്സ് കൺവീനർ – റെജി പോൾ
PRO –അനിൽ ചക്കാലക്കൽ
Ex-officio –ബിന്നി വെങ്ങപ്പള്ളിൽ
Ex-officio –ടോമി വിരുതിയേൽ
എക്സിക്യൂട്ടീവ്ര് മെംബേർസ്:
ശ്രീമതി ജൂബി അലാനിക്കൽ,
ജോയ് തടത്തിൽ,
സെബാസ്റ്റ്യൻ കാവുങ്കൽ,
ജെസ്വിൻ പുതുമന,
ഡേവിസ് വടക്കുംചേരി,
ലാൻസ് മാപ്ലകയിൽ,
ജോൺ വെളിയൻ,
വർഗീസ് കരുമാത്തി,
അൽഫിൻ തെനംകുഴിയിൽ

  പൂക്കളമൊരുക്കി തിരുവാതിരയും വള്ളംകളിയും കളരിപ്പയറ്റും പുലിക്കളിയും വേദിയിൽ നിറഞ്ഞാടി.. ഓണപ്പാട്ടിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മാവേലിയെ വരവേറ്റു.. ഗിൽഫോർഡ് അയൽക്കൂട്ടംകൾച്ചറൽ അസോസ്സിയേഷന്റെ ഓണാഘോഷം പ്രൗഡോജ്ജ്വലമായി.

ഓഡിറ്ററായി ടോമി തൊണ്ടാംകുഴിയേയും യോഗം തിരഞ്ഞെടുത്തു.

ശ്രീമതി ജൂബി അലാനിക്കൽ വനിതാ ഫോറത്തിന്റെ കോഓർഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ പ്രസിഡന്റ്‌ പ്രിൻസ് കാട്രുകുടിയിൽ, തന്നെ രണ്ടാം പ്രാവശ്യവും പ്രസിഡന്റായി തെരഞ്ഞെടുത്തതിലൂടെ തന്നിൽ അർപ്പിച്ച വിശ്വാസത്തിനും, സ്നേഹത്തിനും നന്ദി പ്രകടിപ്പിച്ചു, അടുത്ത വർഷങ്ങളിൽ സംഘടന ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുവാൻ ഉതകുന്ന രീതിയിൽ, സംഘടനയിലെ അംഗങ്ങളേയും, സംഘടനയുമായി കാലാകാലങ്ങളിൽ സഹകരിച്ചുവരുന്നവരെയും ഉൾപ്പെടുത്തി, കലാമൂല്യമുള്ള പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് പ്രസിഡന്റ്‌ അറിയിച്ചു.

സംഘടനയിലേക്കും, സംഘടന നടത്തുന്ന കലാ കായിക സാംസ്‌കാരിക പരിപാടികളിലേക്കും, ചാരിറ്റി പ്രവർത്തനങ്ങളിലും ഇനിയും കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകേണ്ടതിനെക്കുറിച്ചു യോഗം ചർച്ച ചെയ്തു, സംഘടനയിലെ അംഗങ്ങൾ പങ്കെടുക്കുന്ന കലാപരിപാടികൾ ഭാവിയിൽ കൂടുതൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. സംഘടനയുടെ നെടുംതൂണുകളായ വനിതകളുടെ പുതിയ കാഴ്ചപ്പാടുകളിലൂടെ പ്രവർത്തങ്ങൾ സംഘടനക്ക് കൂടുതൽ ശക്തി പകരുവാൻ സഹായിക്കുന്നതാണ് എന്ന് യോഗം വിലയിരുത്തി. ഭാവി വാഗ്‌ദങ്ങളായ ചുണക്കുട്ടികളായ യൂത്ത് അംഗങ്ങൾ സംഘടനയുടെ പ്രവർത്തങ്ങളിൽ ക്രിയാത്മകമായി ചെയ്യുന്ന കാര്യങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. സെക്രട്ടറി ബേബി തടത്തിലും, ട്രെഷറർ അഗസ്റ്റിൻ മാളിയേക്കലും യോഗത്തെ അഭിസംബോധന ചെയ്തു.

സൗഹ്രദത്തിന്റെ പച്ചമേലാപ്പിൻ കീഴിൽ തളിരിട്ട ബി ഫ്രണ്ട്സിന്റെ ഭാവി യാത്രയിൽ സൗഹ്രദത്തിന്റെ സ്നേഹമർമരങ്ങൾ തന്നെ ഇനിയും കേൾക്കുമാറാകട്ടെ എന്ന് അംഗങ്ങൾ പരസ്പരം ആശംസിച്ചു യോഗം പിരിഞ്ഞു.