ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : തെറ്റായ രീതിയിൽ അച്ചടിച്ച ബീട്രിക്സ് പോട്ടർ 50 പെൻസ്‌ നാണയം ഇബേയിൽ വിറ്റുപോയത് 255 പൗണ്ടിന്. രാജ്ഞിയുടെ രൂപം അച്ചടിച്ചതിൽ ഉണ്ടായ പിഴവാണ് നാണയത്തിന്റെ മൂല്യം 500 മടങ്ങ് വർധിക്കാൻ കാരണമായത്. ബെഞ്ചമിൻ ബണ്ണി നാണയത്തിലുള്ള രാജ്ഞിയുടെ മുഖം എതിർ ദിശയിലേക്ക് അഭിമുഖീകരിക്കുന്ന രീതിയിൽ അച്ചടിച്ചത് അബദ്ധമായെങ്കിലും അപൂര്‍വ്വമായ സംഭവമായതോടെ ലേലത്തിലൂടെ 255 പൗണ്ടിനാണ് വിറ്റുപോയത്. നവംബർ 24-നാണ് വില്പന നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പീറ്റർ റാബിറ്റ്, ടോം കിറ്റൻ, ജെറമി ഫിഷർ എന്നിവരുടെ രൂപമുള്ള നാണയങ്ങൾക്കൊപ്പം 2017ലാണ് ബെഞ്ചമിൻ ബണ്ണി നാണയം പുറത്തിറക്കിയത്. കുട്ടികൾക്കു വേണ്ടി ചിത്രസഹിതമായ പുസ്തകങ്ങൾ രചിച്ച എഴുത്തുകാരിയായിരുന്നു ഹെലൻ ബീട്രിക്സ് പോട്ടർ അഥവാ ബീട്രിക്സ് പോട്ടറുടെ സ്മരണാർത്ഥം പുറത്തിറക്കിയ നാണയങ്ങളാണ് ഇവ. റോയൽ മിന്റ് ഒരു ദിവസം നാല്പത് ലക്ഷത്തോളം നാണയങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ ഇടയ്ക്കിടെ പിഴവുകൾ ഉണ്ടാകും. ഇത്തരം പിഴവുകൾ ഉൾകൊള്ളുന്ന നാണയങ്ങൾ, നാണയ ശേഖരണമുള്ളവരെ ആകർഷിക്കും.