ഫെയ്സ് ബുക് വഴി സൗഹൃദത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ മടവൂർ പുലിയൂർക്കോണം ഷീജാമൻസിലിൽ ഷിജു(35) വിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. കടയ്ക്കലിൽ ആധുനികരീതിയിൽ ജെൻസ് ബ്യൂട്ടിപാർലർ നടത്തുന്നയാളാണു ഷിജുവെന്നു പൊലീസ് അറിയിച്ചു.ഫെയ്സ് ബുക് വഴി പരിചയപ്പെട്ട യുവതിയുമായി അടുത്ത സൗഹൃദം കൂടിയ ഇയാൾ ഒരുദിവസം യുവതിയെ വർക്കല ബീച്ചിലേക്കു ക്ഷണിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവിടെ വച്ചു യുവതി അറിയാതെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ എടുക്കുകയും പിന്നീട് യുവതിക്കു വാട്സാപ് സന്ദേശമായി ഫോട്ടോകൾ അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് ഈ ഫോട്ടോകൾ ഫെയ്സ് ബുക്കിൽ ഇടുമെന്നു ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാൾ ഇത്തരത്തിൽ നേരത്തെയും യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നതായും എസ്ഐ തൻസീം അറിയിച്ചു. റിമാന്റ് ചെയ്തു.