40 കാരിയായ മരീന അബ്രവേക്കറിന്‍റെ ഒരു പരീക്ഷണം ആയിരുന്നു, അപലകളായതും, സ്വയം പ്രതിരോധ ശേഷി ഇല്ലാത്തതുമായ സ്ത്രീകളോട് സമൂഹം എങ്ങനെയൊക്കെ പെരുമാറും എന്നറിയാനുള്ള ഒരു പരീക്ഷണം. ആ പരീക്ഷണം ലോക ശ്രദ്ധ ആകര്‍ഷിച്ചിക്കുന്നു.  “ഗ്രാന്‍ഡ്‌ മദര്‍ ഓഫ് പെര്ഫോര്‍മിംഗ് ആര്‍ട്ട്‌” എന്ന പേരില്‍ അറിയപ്പെടുന്ന പരീക്ഷണത്തിനായി മരീന നിശ്ചലയായി നിന്നത് നീണ്ട 6 മണികൂര്‍ ആണ്. ആദ്യം ചിത്രങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോ ഗ്രാഫര്‍ മാത്രമായിരുന്നു എത്തിയത്. എന്നാല്‍ പിന്നീട് ഈ അവസരം മുതലാകാന്‍ പലരും എത്തി തുടങ്ങി. ചിലര്‍ അവളെ പ്രകോപിപ്പിക്കാനും, അവളെ ഇരുത്താനും അനക്കാനും ശ്രമിച്ചു.

എന്നാല്‍ സമയം പോകുംതോറും ആളുകളുടെ സ്വാഭാവവും മാറിതുടങ്ങി, അവള്‍ പലതരത്തിലുള്ള പീഡനം നേരിടേണ്ടി വന്നു. ചിലര്‍ അവളുടെ കഴുത്തില്‍ റേസര്‍ ഉപയോഗിച്ച് മുറിവ് ഉണ്ടാക്കാന്‍ ശ്രെമിച്ചു, ചിലര്‍ അവളുടെ ശരീര ഭാഗങ്ങളില്‍ തൊടാനും ശരീരത്തില്‍ പല വസ്തുക്കള്‍ കെട്ടിതൂക്കി ഇടാനും ശ്രേമം നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ അവസാന മണിക്കൂറുകളില്‍ അവളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി അവളെ പൂര്‍ണ നഗ്നയാക്കി, പക്ഷെ ഇതെല്ലം അവള്‍ പ്രേതിരോധിക്കാതെ നോക്കി നിന്നു, അവസാനം അവളുടെ പരീക്ഷണം കഴിഞ്ഞു അവള്‍ക്ക് ഉത്തരം ലഭിച്ചു അവള്‍ പറയുന്നത് ഇങ്ങനെ.

” ഒരു സ്ത്രീ ഒറ്റപ്പെട്ടോ പ്രതിരോധിക്കാന്‍ കഴിയാതയോ നിന്നാല്‍ ഇതൊക്കെയായിരിക്കും സംഭവിക്കുക, നമ്മളുടെ വികാരമോ മാനസികാവസ്ഥയോ നോക്കാതെ, അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി അവര്‍ അവളോട് ക്രൂരത കാണിക്കും. അവര്‍ കൊടും കുറ്റവാളിയെന്നോ സാധാരണക്കാരന്‍ എന്നോ ഇല്ല , ക്രൂരമൃഗം ആകാന്‍ ഇക്കൂട്ടര്‍ക്ക് അധിക സമയം വേണ്ട, നമ്മള്‍ നമുക്ക്  അനുകൂലമായിരിക്കും എന്ന് കരുതുന്നവരും, നമ്മള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നവരും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇത്തരത്തില്‍ പെരുമാറാന്‍ മടിയില്ലാത്തവര്‍ ആയിരിക്കും എന്നും മരീന പറയുന്നു.