അപ്പച്ചന്‍ കണ്ണഞ്ചിറ
ബെഡ്ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ വിശ്വാസി കൂട്ടായ്മയും സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രവുമായ ബെഡ്ഫോര്‍ഡില്‍ വലിയ നോമ്പുകാലത്തോടനുബന്ധിച്ച് വാര്‍ഷിക ധ്യാനം സംഘടിപ്പിക്കുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിനും പ്രമുഖ ചിന്തകനും വാഗ്മിയും ആയ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ദ്വിദിന വചന ശുശ്രുഷ നയിക്കും. കിഡ്സ് ഫോര്‍ കിങ്ഡം സെഹിയോന്‍ യുകെ ടീം ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക ആത്മീയ പരിപോഷണ ശുശ്രൂഷകള്‍ ഒരുക്കുന്നതാണ്. കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുര്‍ബ്ബാന രണ്ടു ദിവസങ്ങളിലും അര്‍പ്പിക്കുന്നതായിരിക്കും.

5

ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിലായിരിക്കുന്ന നോമ്പ് കാലത്തിന്റെ പൂര്‍ണ്ണതയില്‍ ദിവ്യനാഥന്റെ രക്ഷാകര തീര്‍ത്ഥ യാത്രയിലൂടെ അനുചരരായി, നന്മയുടെ സമര്‍പ്പണ ജീവിതം നയിച്ചു രക്ഷകന്റെ ഉത്ഥാന അനുഭവത്തിന്റെ കൃപാവരങ്ങളാല്‍ നിറഞ്ഞ വിശ്വാസ ജീവതത്തിന്റെ നിറസാന്നിധ്യമാകുവാന്‍ സെബാസ്റ്റ്യന്‍ അച്ചന്‍ നയിക്കുന്ന അനുഗ്രഹീത ആത്മീയ നവീകരണ ധ്യാനത്തിലേക്ക് ബെഡ്ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.സാജു മുല്ലശ്ശേരിയില്‍ ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബെഡ്ഫോര്‍ഡ് കേരളാ ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തിലാണ് ധ്യാനം ഒരുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
രാജു ഒഴുകയില്‍:07737250611, ജോമോന്‍ ജോസഫ്:07735493561
മഞ്ജു മാത്യു: 07859020742

Our Lady Of Catholic Church, Kempston, MK42 8QB