പാലക്കാട്: കന്നുകാലി കടത്ത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാന്‍ ഉറച്ച് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍. പാലക്കാട് വേലന്താവളത്ത് ചെക്ക്‌പോസ്റ്റിനു സമീപം കന്നുകാലികളുമായി വന്ന ലോറികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കാലികളുമായി വന്ന ലോറികളാണ് തടഞ്ഞിട്ടത്.
കന്നുകാലി കശാപ്പ് നിയന്ത്രിക്കാനുള്ള കേന്ദ്ര വിജ്ഞാപനം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. ഇത് വകവയ്ക്കാതൊണ് അതിര്‍ത്തിയില്‍ ലോറികള്‍ തടയുന്നത്.
പല ഹിന്ദു സംഘടനകള്‍ സംഘടിച്ച് വന്നാണ് ഇന്നലെ രാത്രി ലോറികള്‍ തടഞ്ഞതെന്ന് മീറ്റ് മെര്‍ച്ചന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവ് എം.എ സലീം പ്രതികരിച്ചു. ലോറിയിലെ തൊഴിലാളികളെ ഇവര്‍ മര്‍ദ്ദിച്ചു. ലോറി തടയുന്നത് അറിഞ്ഞ് ചില കച്ചവടക്കാര്‍ കോയമ്പത്തൂരും പൊള്ളാച്ചിയലും കാലിച്ചന്തയില്‍ ലോറികള്‍ കൊണ്ടുപോയി ഇട്ടുവെന്നും സലീം പറഞ്ഞു. ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പോലീസ് കാഴ്ചക്കാരായ നോക്കിനില്‍ക്കുകയായിരുന്നുവെന്നും സലീം ആരോപിച്ചു.
ഹിന്ദുമക്കള്‍ മുന്നണി എന്ന സമിതി അടുത്ത കാലത്ത് ലോറികള്‍ തടയുന്നത് പതിവാണെന്നും 22ന് തടഞ്ഞ ലോറികള്‍ ഒരു ലക്ഷം രൂപ അവര്‍ക്ക് കൊടുത്ത ശേഷമാണ് വിട്ടയച്ചതെന്നും സലീം പറഞ്ഞു. പിടിച്ചെടുക്കുന്ന ലോറികളിലെ മാടുകളെ അവര്‍ ഗോശാലകള്‍ക്ക് വില്‍ക്കുമെന്നും രാത്രിയില്‍ അറവുശാലകള്‍ക്ക് മറിച്ചുവില്‍ക്കുന്നത് പതിവാണെന്നും ഇത് കാണിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സലീം പറഞ്ഞു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ മത സംഘടനകള്‍ നടത്തുന്ന ശ്രമം അപകടകരമായ പ്രവണതയായി തുടരുകയാണ്.
Leave a Reply