ന്യൂഡല്‍ഹി:  മദ്യത്തിലും ആണ്‍ പെണ്‍ ഭേദമുണ്ടോ എന്ന് ചോദിക്കരുത്. ഇനി ഉണ്ടാകും. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ബിയര്‍ ഉണ്ടാക്കിയിരിക്കുകയാണ് ഗുരുഗ്രാമിലെ അഡോര്‍ 29 എന്ന പബ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ബിയര്‍ എന്നാണ് തങ്ങളുടെ ഉത്പന്നത്തെ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ബിയര്‍ പുറത്തിറക്കിയ വിശേഷം നാട്ടുകാരെ അറിയിക്കാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പബ് ഉടമസ്ഥര്‍ പക്ഷെ വിമര്‍ശന ശരങ്ങള്‍ നേരിടേണ്ടിവന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.

നിലവില്‍ ലഭ്യമായിട്ടുള്ള ബിയര്‍ പുരുഷന്മാരെ ഉദ്ദേശിച്ചുള്ളതാണെന്നും സ്ത്രീകള്‍ ഭൂരിഭാഗവും അത് ഇഷ്ടപ്പെടുന്നില്ലെന്നുമാണ് പബ് ഉടമസ്ഥരുടെ കണ്ടെത്തല്‍. അതിനാല്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ മധുരം നിറഞ്ഞ ബിയര്‍ ആണ് ഇവര്‍ ഉണ്ടാക്കിയിരിക്കുന്നതത്രെ.  ന്യൂസ് 18 ആണ് സംഭവം വാര്‍ത്തയാക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഗതി അവര്‍ ഉദ്ദേശിച്ച തരത്തില്‍ കുപ്രസിദ്ധി നേടി. വിമര്‍ശനങ്ങള്‍ അതിരുകടന്ന് വിദ്വേഷം നിറഞ്ഞ രീതിയിലേക്ക് കടന്നതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവര്‍ പിന്‍വലിച്ചെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് വിമര്‍ശകര്‍ തങ്ങളുടെ ട്വീറ്റുകളില്‍ ഉള്‍പ്പെടുത്തിയതോടെ ചുളുവില്‍ നല്ല പരസ്യമാണ് പുതിയ ബിയറിന് ലഭിച്ചിട്ടുള്ളത്.