നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. അന്വേഷണം നല്ല രീതിയില്‍ പോകുന്നതില്‍ സന്തോഷമുണ്ട്. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. അറസ്റ്റ് വേണോ എന്ന് അന്വേഷണസംഘം തീരുമാനിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി പറഞ്ഞു.
കേസില്‍ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് ഡിജിപി മറുപടി നല്‍കിയില്ല. ഒരു കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് തെളിയിക്കുക ദുഷ്‌കരമാണെന്നും ഡിജിപി പറഞ്ഞു. അതേസമയം നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതി സുനില്‍കുമാര്‍ ദിലീപിന്റെ മാനേജറെ ഫോണ്‍ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. നവംബര്‍ 23 മൂതല്‍ നടി അക്രമിക്കപ്പെട്ട അന്ന് വരെയാണ് സുനില്‍കുമാര്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളത്. നാല് നമ്പരുകളില്‍ നിന്നാണ് ഫോണ്‍ വിളിച്ചത്.
അപ്പുണ്ണി ഈ നമ്പറുകളിലേക്ക് തിരിച്ച് വിളിച്ചതായും പോലീസ് കണ്ടെത്തി. സുനില്‍കുമാര്‍ വിളിച്ച നമ്പരുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നിരന്തരം വിളിച്ച നാലു നമ്പരുകളെക്കുറിച്ചാണ് അന്വേഷണം. നവംബര്‍ 23 മുതല്‍ ഏപ്രില്‍ 14 വരെ വിളിച്ച നമ്പരുകളാണ് പരിശോധിക്കുന്നത്. നമ്പരുകള്‍ ഒരാളുടേത് തന്നെയാണോ എന്നും അന്വേഷിക്കുന്നുണ്ട്.
Leave a Reply