ബെംഗളൂരു 25 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പത്തു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശികാരിപാളയ നിവാസി മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം ആണ് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നാം തീയതി ആണ് ആസിഫ്നെ ഹെബ്ബഗോ ഡിയിൽ നിന്നും കാണാതായത്. ആസിഫ് തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നും 25 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ട് പിതാവ് മുഹമ്മദ് അബ്ബാസിന് അജ്ഞാതരുടെ ഫോൺ വിളി എത്തുന്നത്. ഇതേ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം ബെംഗളൂരു ജിഗിനിയിലെ വിജനമായ സ്ഥലത്താണ് കണ്ടെത്തിയത്.പിടിക്കപ്പെടുമെന്ന് ഭയത്തിലാണ് കുട്ടിയെ കൊലപ്പെടുത്തി പ്രതികൾ കടന്നുകളഞ്ഞത് എന്ന് പോലീസ്.

  ബ്രിട്ടിഷ് രാജ്ഞിയുടെ ജന്മദിന ബഹുമതി; മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ പുരസ്‌കാരം മലയാളിയായ സാമൂഹിക പ്രവർത്തക അമിക ജോർജിന്

കുട്ടിയുടെ സുഹൃത്ത് നൽകിയ സൂചനയെ തുടർന്ന് ചത്തീസ്ഗഡിൽ നിന്ന് മുഹമ്മദ് നൗഷാദ്, സിറാജ് എന്നീ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മുഹമ്മദ് ജാവീദ് ഷെയ്ഖ് ഒളിവിലാണ്. ഇയാൾക്ക് മുംബൈയിലുള്ള കാമുകിയെ മൊത്ത് ജീവിക്കാൻ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്ന് പിടിയിലായ പ്രതികൾ പോലീസിനോട് പറഞ്ഞത് . മുഖ്യപ്രതി മുഹമ്മദ് ജാവീദ് ഷെയ്ഖ് ബീഹാറിൽ നിന്ന് മൂന്നു വർഷം മുമ്പ് ജോലിതേടി ബാംഗ്ലൂരിൽ എത്തുന്നത് സിസിടിവി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.