മൈസൂർ: മൈസൂരിൽ നഞ്ചൻകോട് പ്രദേശത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നു കോഴിക്കോടിന് പോകുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്.
KL 15 A 2444 നമ്പർ സ്വിഫ്റ്റ് ബസിലുണ്ടായിരുന്ന 44 യാത്രക്കാരെ അപകടം ഉണ്ടായ ഉടൻ സുരക്ഷിതമായി പുറത്തേക്കിറക്കാൻ കഴിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തത്തെ തുടർന്ന് ബസ് പൂർണ്ണമായും കത്തി നശിച്ചു. മറ്റൊരു ബസിൽ യാത്ര തുടരുന്ന യാത്രക്കാർ രാവിലെ ഏഴ് മണിയോടെ സുൽത്താൻ ബത്തേരിയിലെത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.











Leave a Reply