ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒാസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 75 റൺസ് ജയം. 188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഒാസ്ട്രേലിയ 112 റൺസിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇന്ത്യയുടെ വിജയശിൽപി. വാര്‍ണര്‍ 17റണ്‍സും റെന്‍ഷോ അഞ്ചുറണ്‍സും സ്മിത്ത് 28 റണ്‍സും ഷോണ്‍ മാര്‍ഷ് ഒന്‍‌പത് റണ്‍സും മിച്ചല്‍ മാര്‍ഷ് 13 റണ്‍സും നേടി. ഉമേഷ് യാദവ് രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാമിന്നിങ്സിലും ഇന്ത്യന്‍ ബാറ്റിങ് നിര തകർന്നടിയുന്ന കാഴ്ചയാണ് രാവിലെ കണ്ടത്. നാലിന് 213 എന്ന സ്കോറില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 274 റൺസിനാണ് പുറത്തായത്. ഓസീസ് നിരയില്‍ ജോഷ് ഹേസല്‍വുഡ് ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്കും ഒക്കെഫിയും രണ്ട് വിക്കറ്റു വീതം നേടി. കെ.എൽ രാഹുൽ(51), പൂജാര(92), രഹാനെ (52) എന്നിവർ അർധസെഞ്ചുറിനേടി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കരുൺ നായർ പൂജ്യത്തിന് പുറത്തായി.