സ്വന്തം ലേഖകൻ
ലീഡ്സ്: യുകെയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെസ്റ്റോറന്റ് ഏതാണ് എന്ന് ചോദിച്ചാൽ, നിസംശയം ഉത്തരം പറയാം അത് തറവാട് റസ്റ്റോറൻറ് ആണെന്ന് . 2014 മെയ് 31 ന് ജൈത്രയാത്ര ആരംഭിച്ച്, മലയാളികളുടെ മാത്രമല്ല മുഴുവൻ ആളുകളുടെയും രുചിയുടെ സ്വന്തം തറവാടായി മാറിയിരിക്കുകയാണ് തറവാട് ലീഡ്സ്. അതുകൊണ്ട് തന്നെ എവിടെ പോയി ഭക്ഷണം കഴിക്കണം എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു, നേരെ തറവാട് എന്ന്. ഒൻപത് വർഷം കൊണ്ട് ചെറുതല്ലാത്ത ഒരുപിടി വലിയ നേട്ടങ്ങളുടെ പട്ടികയുമായാണ് തറവാട് റസ്റ്റോറൻറ് മുന്നോട്ട് നീങ്ങുന്നത്. ഭക്ഷണത്തിന്റെ നിലവാരത്തിലും രുചിയിലും യാത്രയൊരുവിധ വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനമാണ് തറവാടിന്റെ വിജയരഹസ്യം എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്.
നിലവിൽ തറവാട് പത്താം വയസിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിനോട് ചേർന്ന് ആകർഷകമായ ഒരു ഗീവ് എവേയുമായിട്ടാണ് ഇപ്പോൾ തറവാട് റസ്റ്റോറൻറ് രംഗത്ത് എത്തിയിയിരിക്കുന്നത്. ലീഡ്‌സ് ലിസ്റ്റ് എന്ന വെബ്സൈറ്റുമായി ചേർന്ന് നടത്തുന്ന പരിപാടിയിൽ രജിസ്റ്റർ ചെയുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 200 പൗണ്ടിന്, ഏകദേശം 4 പേർക്കുള്ള വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാൻ അവസരം നൽകുന്നു. മാത്രമല്ല, ഇതിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ ആളുകൾക്കും 25% ഡിസ്‌കൗണ്ടും തറവാട് ഒൻപതാം വാർഷിക ആഘോഷത്തിൽ നൽകുന്നു. നാളിതുവരെയായി വലിയ പിന്തുണയും പ്രോത്സാഹനവുമാണ് യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ ഈ റെസ്റ്റോറന്റിന് നൽകുന്നത് .
അഭൂതപൂർവമായ നേട്ടങ്ങൾ കൊയ്തുകൊണ്ടാണ് തറവാട് മുന്നോട്ട് നീങ്ങുന്നത്. സ്‌ക്വറാമീലിന്റെ ടോപ് 100 യുകെ റെസ്റ്റോറന്റിൽ 2023 ൽ ഇടം പിടിച്ചതാണ് ഏറ്റവും പുതിയ നേട്ടം. ഇതിന് പുറമെ, വെയിറ്റ്റോസ് ഗുഡ് ഫുഡ് ഗൈഡ്, ബെസ്റ്റ് സ്പെഷ്യലിറ്റി റെസ്റ്റോറന്റ്, തുടർച്ചയായി മൂന്ന് തവണ ഇംഗ്ലീഷ് കറി അവാർഡ്സ്, ബെസ്റ്റ് ഇന്ത്യൻ റെസ്റ്റോറന്റ് എന്നിവ അവയിൽ ചിലതാണ്. ഇത്രയുമധികം അംഗീകാരങ്ങൾ തേടിയെത്തിയത് ഗുണമേന്മ എന്ന സത്യം ഉള്ളത് കൊണ്ട് മാത്രമാണ്. ആളുകൾക്ക് നല്ല രുചിയും ക്വാളിറ്റിയുമുള്ള ഭക്ഷണം നൽകുക എന്നുള്ളതാണ് തറവാടിന്റെ ലക്ഷ്യം. മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് തറവാട്ടിൽ ഓണസദ്യ ഒരുക്കിയത് മലയാളം യുകെ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ് , അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ എന്നിവർ രുചിവൈഭവങ്ങൾക്ക് പേരുകേട്ട തറവാടിൽ എത്തിയതും വാർത്ത പ്രാധാന്യം നേടിയിരുന്നു.
Leave a Reply