ബെവ് ക്യൂ ആപ്പ് രണ്ടാം ദിവസവും തകരാറിലായതോടെ തലസ്ഥാനത്തെ ബാറുകൾ പലതും ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന തുടങ്ങിയതായി റിപ്പോർട്ട്. ആപ്പ് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും അതിനാൽ മദ്യം നേരിട്ട് വിൽക്കാൻ അനുവാദം വേണമെന്നും ബാറുടമകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാർ നിർദേശത്തെ തള്ളി കളഞ്ഞ് തിരുവനന്തപുരത്തെ ചില ബാറുകളാണ് മദ്യവിതരണം നടത്തിയത്. ഇതോടെയാണ് ബാറുടമകൾ ടോക്കണില്ലാതെ മദ്യം കൊടുക്കാൻ തീരുമാനിച്ചത്. മൊബൈൽ ആപ്പ് ഇല്ലാത്തവരും വൃദ്ധരുമടക്കം മദ്യം വാങ്ങാനായി ബാറുകളിലേക്ക് എത്തിയ സാഹചര്യത്തിൽ ബെവ്‌കോ ആപ്പിലെ തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് മന്ത്രി ടിപി രാമകൃഷണൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യോഗത്തിൽ ബെവ്‌കോ ഉദ്യോഗസ്ഥരും പങ്കെടുക്കും. ബാറുടമകളുടെ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് പിആർ സുനിൽകുമാറിന്റെ പാപ്പനംകോട്ടെ ബാറിൽ അടക്കം ബെവ്‌കോ ആപ്പ് ടോക്കൺ ഇല്ലാതെയാണ് മദ്യവിതരണം നടത്തിയത്. വിവരം ലഭിച്ച് പാപ്പനംകോട്ടെ ബാറിലടക്കം പോലീസ് എത്തി ജനങ്ങളെ മടക്കി അയച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആപ്പ് പ്രവർത്തനസജ്ജമാകുന്നത് വരെ ബാറുകളിലെത്തുന്നവർക്ക് വദ്യം നൽകുകയും അതിന്റെ കണക്ക് ബെവ്‌കോയ്ക്ക് കൈമാറുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ബാറുടമകളുടെ സംഘടനാ നേതാവ് പിആർ സുനിൽകുമാർ അറിയിച്ചു. അതിന് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുനിൽ പറഞ്ഞു.