മദ്യത്തിനെതിരെ പോരാടുന്ന മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റ തിരുവനന്തപുരത്തെ വീടിന് സമീപം മദ്യവിൽപനശാല. കൺസ്യൂമർഫെഡിന്റ കുടപ്പനക്കുന്നിലെ മദ്യവിൽപനശാലയാണ് ജനവാസകേന്ദ്രമായ ഗൗരീശപട്ടത്തേക്ക് മാറ്റുന്നത്. ഇതിനെതിരെ സുധീരന്റ നേതൃത്വത്തിൽ നാട്ടുകാര്‍ സമരം തുടങ്ങി.

ഗൗരീശപട്ടം ജംഗ്ഷനു  സമീപമാണ് മദ്യവിൽപനശാല വരുന്നത്.കെട്ടിടത്തിന്റ അറ്റകുറ്റപ്പണി നടക്കുന്നു.തൊട്ടടുത്ത് സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന കോളനി.വാഹനങ്ങൾക്ക്പോകാൻ പോലും വീതിയില്ലാത്ത റോഡ്. ഇതിനിടെ സമരത്തിനെതിരെ കെട്ടിട ഉടമയുടെ പ്രതിഷേധം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെട്ടിട ഉടമയുടെ ആവശ്യത്തിനും സമരക്കാർ ഉടൻ തന്നെ പ്രതിവിധി കണ്ടു. കൺസ്യൂമർഫെഡ് എത്ര രൂപയാണോ,വാടകയായി നൽകുന്നത് അത്രയും തുക നൽകി കെട്ടിടം ഏറ്റെടുക്കാൻ തയാറാണന്ന് സുധീരൻ അറിയിച്ചു.പട്ടം സർവീസ് സഹകരണബാങ്കിന്റ നീതി സ്റ്റോർ ഇവിടെ ആരംഭിക്കാമെന്നും ഉറപ്പുനൽകി.എന്നാൽ കൺസ്യൂമർഫെഡുമായി നേരത്തെ തന്നെ കരാറെഴുതിയതാണന്നും മാറ്റാനാകില്ലെന്നുമായിരുന്നു ഉടമയുടെ മറുപടി.