ഒരു ഇടവേളയ്ക്ക് ശേഷം ഭാവനയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സുഹൃത്തുകൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നടിയും ഭാവനയുടെ സുഹൃത്തുമായ ശില്പ ബാലയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഭാവനയും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ വീഡിയോ വൈറലായി.
ഭാവനയ്ക്കും ശില്പയ്ക്കും ഒപ്പം നടിമാരായ മൃദുല വാര്യരും രമ്യ നമ്പീശനും ഗായിക സയനോര ഫിലിപ്പുമാണ് ഡാൻസ് ചെയ്തിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയം ഭാവനയുടെ മറ്റൊരു സുഹൃത്തും നടിയുമായ ഷഫ്‌ന നിസമാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. എല്ലാവരുംകൂടി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒത്തുകൂടിയപ്പോഴാണ് വീഡിയോ എടുത്തത്.
ഹിന്ദി സോങ്ങിനാണ് ഇവർ ചുവടുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഭാവനയെ കണ്ട് വീഡിയോയുടെ താഴെ കമന്റുകളുമായി എത്തിയത്. നടി ആര്യ ബഡായ്, ശ്രുതി ലക്ഷ്മി എന്നിവർ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. ‘ഈ തവണ ആരും സ്റ്റെപ്പ് തെറ്റിച്ചില്ല..’ എന്ന ക്യാപ്ഷൻ നൽകിയാണ് ശില്പ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
എന്നാൽ ഭാവന, രമ്യാ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന സയനോരയ്ക്ക് രൂക്ഷ ഷാമിങ് ആണ് നേരിടേണ്ടി വന്നത്
വീഡിയോയ്ക്ക് താഴെ രൂക്ഷവിമര്‍ശമാണുയരുന്നത്. ഗേള്‍സ് നൈറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.വളരെ മോശം രീതിയില്‍ സ്ത്രീ വിരുദ്ധമായ കമന്റുകളാണ് ആളുകള്‍ പോസ്റ്റ് ചെയ്യുന്നത്.
സയനോര വീഡിയോയില്‍ ഷോട്ട്സ് ധരിച്ചിരിക്കുന്നതാണ് മിക്ക ആളുകളുടെയും പ്രശ്നം. വസ്ത്രധാരണം, ശരീരം എന്നിവയെ കുറിച്ചാണ് മിക്ക കമന്റുകളും. വെര്‍ബല്‍ അബ്യൂസുകളും നിരവധിയുണ്ട് ഈ വേഷം സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന രീതിയിലുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
‘സയനോര ഇട്ടേക്കുന്ന നിക്കര്‍ പിസി ജോര്‍ജിന്റേതാണോ?’, ‘കൊച്ചു കുട്ടികള്‍ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നു എന്നോര്‍മ്മ വേണം മക്കളേ’ എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതിന് മുമ്പും സയനോരക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.
താരത്തിന്റെ നിറത്തെയും ശരീരത്തെയും മോശം പറഞ്ഞുകൊണ്ടാണ് മിക്കപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. വീഡിയോയില്‍ ഡാന്‍സ് കളിക്കുന്ന ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല എന്നിവരെ കുറിച്ചും മോശം രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സയനോര ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പങ്കുവെച്ചിരുന്നു. ഫേസ്ബുക്കിലാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം നടക്കുന്നത്.
Leave a Reply