26-ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി ന​ടി ഭാ​വ​ന​യെ​ത്തി. പോ​രാ​ട്ട​ത്തി​ന്‍റെ പെ​ൺ​പ്ര​തീ​കം എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​യി​രു​ന്നു ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് വേ​ദി​യി​ലേ​ക്ക് ഭാ​വ​ന​യെ ക്ഷ​ണി​ച്ച​ത്.

ആ​ർ​ട്ടി​സ്റ്റി​ക് ഡ​യ​റ​ക്ട​ർ ബീ​നാ പോ​ൾ ആ​ണ് ഭാ​വ​ന​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്. സ​ദ​സി​ലും വേ​ദി​യി​ലു​മു​ള്ള​വ​ർ എ​ഴു​ന്നേ​റ്റു​നി​ന്ന് ഭാ​വ​ന​യെ സ്വാ​ഗ​തം ചെ​യ്തു. മു​ഖ്യാ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു ഭാ​വ​ന​യെ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.

ഐ​എ​സ് ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ലു​ക​ൾ ന​ഷ്ട​മാ​യ കു​ർ​ദി​ഷ് സി​നി​മ സം​വി​ധാ​യി​ക ലി​സ ച​ലാ​നൊ​പ്പ​മാ​യി​രു​ന്നു ഭാ​വ​ന​യേ​യും ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് സം​ഘാ​ട​ക​ർ ക്ഷ​ണി​ച്ച​ത്. ഇ​ത്ത​വ​ണ​ത്തെ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ പ്ര​മേ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത് അ​തി​ജീ​വ​ന​വും പോ​രാ​ട്ട​വും എ​ന്ന​താ​യി​രു​ന്നു.