ഭാവന കേന്ദകഥാപാത്രമാവുന്ന ബജ്‌രംഗി 2ന്റെ ഷൂട്ടിങ് കഴിഞ്ഞ ജൂണില്‍ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. നടന്‍ ശിവരാജ്കുമാറും സംവിധായകന്‍ എ ഹര്‍ഷനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബജ്‌രംഗി 2. ചിത്രത്തില്‍ ഭാവന അഭിനയിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആദ്യമായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഡയറക്ടര്‍ ഹര്‍ഷനാണ് ഭാവനയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറിലാണ് ഭാവന ചിത്രത്തിലെത്തുന്നത്. ഭാവന പെണ്‍കുട്ടി എന്ന നിലയിലാണ് കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നതെന്നും, ഇത്തരമൊരു ക്യാരക്ടര്‍ ഭാവന ആദ്യമായിട്ടാണ് ചെയ്യുന്നതെന്നും, ഭാവനയുടെ അഭിനയ ജീവിതത്തിലെ പിന്‍കാലത്ത് അടയാളപ്പെടുത്താന്‍ പറ്റുന്ന ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാവും ഇതെന്നും സംവിധായകന്‍ ഹര്‍ഷന്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശിവരാജ് കുമാറിനൊപ്പം ഇത് രണ്ടാം തവണയാണ് ഭാവന ഇത്തരമൊരു ഗംഭീര പ്രകടനം കാഴ്ച്ചവെക്കുന്നതെന്നും ഹര്‍ഷന്‍ കുറിക്കുന്നു. ശിവരാജ് കുമാറും ഇത്തരത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമായിട്ടാണ് സിനിമയില്‍ എത്തുന്നതെന്നും, മറ്റ് പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈ ആഴ്ച്ചതന്നെ പുറത്തിറക്കുമെന്നും ഹര്‍ഷന്‍ പറയുന്നു. സിനിമയുടെ ചിത്രീകരണം കര്‍ണ്ണാടകയില്‍ പുരോഗമിക്കുകയാണ്.