സിനിമാലോകത്ത് സ്ഥായിയായ ശത്രുക്കളും മിത്രങ്ങളും തനിക്കുണ്ടെന്ന് നടി ഭാവന. എന്റ കാര്യം കാണാന്‍ വേണ്ടി ഒരാളെ കൂട്ടുപിടിക്കുക, കാര്യം കണ്ടതിനുശേഷം തളളിക്കളയുക എന്നിട്ട് വേറൊരാളെ കൂട്ടു പിടിക്കുക, അതൊന്നും ചെയ്യാന്‍ എനിക്ക് പറ്റില്ല. അതുകൊണ്ട് നഷ്ടങ്ങളല്ലേ എന്നു ചോദിക്കാം. നഷ്ടങ്ങളാണ് കൂടുതലും എന്ന് ഭാവന .ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഭാവന തന്റെ നിലപാട് വ്യക്തമാക്കുന്നത് .
ഒരാളെ പോയി കാണുക, നമ്മളെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അതു മാറ്റാം എന്നു പറഞ്ഞ് മാപ്പു ചോദിക്കുക, അതൊന്നും എനിക്ക് പറ്റില്ല. ഞാന്‍ തെറ്റു ചെയ്യാത്തിടത്തോളം ഇതിന്റെ ആവശ്യമെന്താണ് ? ചെയ്യാത്ത തെറ്റിന് നിങ്ങള്‍ എന്തിന് മാപ്പു പറയണം. സിനിമ കിട്ടാന്‍ വേണ്ടി അവള്‍ എന്നോട് മാപ്പ് പറഞ്ഞു എന്നു ഒരാള്‍ പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം ഭാവന അഹങ്കാരിയാണെന്നു പറയാന്‍ കേള്‍ക്കാനാണെന്നും ഭാവന വ്യക്തമാക്കുന്നു .

Image result for bhavana wedding

പതിനഞ്ചു വയസുളളപ്പോഴാണ് ഞാന്‍ സിനിമയില്‍ വരുന്നത്. അന്നു മുതല്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്ക് കൈയും കണക്കുമില്ല. സിനിമാനടിയാണ് ആര്‍ക്കും എന്തും പറയാം. ആരും ചോദിക്കാനും പറയാനുമില്ല. എങ്കിലും സിനിമാക്കാരും മനുഷ്യരാണെന്ന പരിഗണന പലരും മറന്നു പോകുന്നു. എന്നെക്കുറിച്ച് കേട്ട കഥകളില്‍ കൂടുതലും അബോര്‍ഷനെക്കുറിച്ചാണ്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. തൃശൂരില്‍ പോയി ചെയ്തു. ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍ കഥകളെങ്കിലും പ്രചരിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ടാണ് എനിക്ക് കൂടുതല്‍ കൂടുതല്‍ സിനിമ കിട്ടുന്നത്. ഞാനിപ്പോള്‍ ആ സംവിധായകന്റെ കൂടെയാണ്, അങ്ങനെയുളള കഥകള്‍ വേറെയും.

എനിക്ക് തോന്നുന്ന അഭിപ്രായം ഞാന്‍ തുറന്നുപറയും. അത് ആരോടും പറയും. കാരണം നമ്മളൊക്കെ മനുഷ്യരല്ലേ?. ഉളളില്‍ ഒന്നു വച്ചിട്ട് പുറത്തു വേറൊന്നു പറയാന്‍ തോന്നുന്നതെങ്ങനെ?. തുറന്നു പറയുന്നതുകൊണ്ടുളള ഗുണമെന്തെന്നാല്‍ എനിക്ക് ഒരുപാട് ശത്രുക്കളുണ്ടായെന്നതാണെന്നും ഭാവന പറയുന്നു. വിവാഹശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് അഭിനയിക്കേണ്ട എന്നൊന്നും ഞങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ വിവാഹശേഷവും അഭിനയിക്കും. മറ്റു ചിലരുടെ ആഗ്രഹം പോലെ സിനിമ ഉപേക്ഷിക്കാന്‍ തയാറല്ല. കാരണം ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനുകാരണം സിനിമയാണെന്നും ഭാവന അഭിമുഖത്തില്‍ പറയുന്നു.