ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഈ വർഷത്തെ ബൈബിൾ കലോത്സവം 2023 നവംബർ 18 ശനിയാഴ്ചയായിരിക്കുമെന്ന് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അറിയിച്ചു . രൂപതാ സമൂഹം മുഴുവനും ഒത്തുചേരുന്ന ഈ വലിയ സമ്മേളനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. യൂണിറ്റ് തല മത്സരങ്ങൾക്ക് ശേഷം റീജിയണൽ മത്സരങ്ങൾ ഒക്ടോബർ 31 ന് മുൻപ് നടത്തപ്പെടേണ്ടതാണ് .

റീജിയണൽ മത്സരങ്ങളിലെ വിജയികളാണ് രൂപതതല മത്സരങ്ങളിൽ പങ്കെടുക്കുക . അയ്യായിരത്തില്പരം മത്സരാത്ഥികൾ വിവിധ തലത്തിൽ വിവിധ എയ്ജ് ഗ്രൂപ്പുകളിലായി കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുത്തിരുന്നു . രൂപതയിലെ വിവിധ റീജിയനിൽനിന്നുമുള്ള മത്സരാർത്ഥികളാണ് രൂപതാ മത്സരങ്ങളിൽ പങ്കെടുക്കുക . മത്സരങ്ങളുടെ നിയമാവലി ഏപ്രിൽ മാസത്തിൽ പ്രസിദ്ധികരിക്കുന്നതാണ് . സുവാറ 2023 ഈ വർഷവും നടത്തപെടുന്നതാണ് . ബൈബിൾ ക്വിസ് മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്നും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .