മലയാളം യുകെ ന്യൂസ് ടീം.

ലോക പ്രശസ്തിയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരശ്ശീല വീണു. ആതിഥേയരായ പ്രസ്റ്റൺ റീജിയൺ 203 പോയിന്റുമായി മുന്നിലെത്തിയപ്പോൾ 161 പോയിന്റുമായി കവൻട്രി റീജിയൺ രണ്ടാമതും 117 പോയിന്റുമായി ലണ്ടൺ റീജിയൺ മൂന്നാം സ്ഥാനത്തുമെത്തി.

രണ്ടാം സ്ഥാനത്തെത്തിയ കവൻട്രി റീജിയൺ

എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം വരുന്ന  മത്സരാർത്ഥികൾ ഉൾപ്പെടെ അയ്യായിരത്തോളം പേർ ലിവർപൂളിൽ നടന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിൽ പങ്കാളികളായി. പതിനൊന്ന് സ്‌റ്റേജ്കളിലായി കൃത്യമായ സമയനിഷ്ട പാലിച്ച് നടന്ന മത്സരങ്ങൾ ആറുമണിയോടെ പൂർത്തിയായി. തുടർന്ന് സമാപന സമ്മേളനം നടന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാളും കലോത്സവം നടക്കുന്ന ലിവർപൂൾ ഇടവകയുടെ വികാരിയുമായ ഫാ. ജിനോ അരീക്കാട്ട് അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിനെ സ്വാഗതമരുളി സമാപനസമ്മേളനത്തിലേയ്ക്കാനയിച്ചു.  ഒരു ദിവസം മുഴുവനും നീണ്ടു നിന്ന ബൈബിൾ കലോത്സവം വീക്ഷിച്ച അഭിവന്ദ്യ പിതാവ് സ്‌റ്റേജിലെത്തിയപ്പോൾ കൂടുതൽ സംസാരിച്ചത് കുട്ടികളോടാണ്.

മാർ ജോസഫ് സ്രാമ്പിക്കൽ കുട്ടികളെ കണ്ടപ്പോൾ…

ഞാൻ നിങ്ങൾക്കായി എന്നും പ്രാർത്ഥിക്കും നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ എന്ന ചോദ്യത്തിന് കൈയ്യടിയുടെ ആരവത്തോടെയാണ് കുട്ടികൾ മറുപടി പറഞ്ഞത്. തുടർന്ന് ബൈബിൾ കലോത്സവത്തിന്റെ പ്രധാന കോർഡിനേറ്ററായ ഫാ. പോൾ വെട്ടിക്കാട്ടിനേയും റോമിൽസ് മാത്യുവിനേയും സിജി വൈദ്യാനത്തിനെയും പൊന്നാടയണിയ്ച്ച് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ആദരിച്ചു.

ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നാലാമത് ബൈബിൾ കലോത്സവത്തിന്റെ ദീപശിഖ ഫാ. ജോർജ്ജ് എട്ടു പറ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്ന് സ്വീകരിക്കുന്നു.

തുടർന്ന് രൂപതയുടെ നാലാമത് ബൈബിൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന കവൻട്രി റീജിയനെ ഔദ്യോഗീകമായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടന്നു. ഫാ. ജോർജ്ജ് എട്ടുപറ ദീപശിഖ ഏറ്റുവാങ്ങി രൂപതയുടെ നാലാമത് ബൈബിൾ കലോത്സവത്തിന് കോർഡിനേറ്ററായി സ്ഥാനമേറ്റു. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിച്ചു.

മൂന്നാം സ്ഥാനത്തെത്തിയ ലണ്ടൺ റീജിയൺ

ബൈബിൾ കലോത്സവം. ഒരവലോകനം
കലോത്സവ നഗരിയിൽ നിന്ന് മലയാളം യുകെ ന്യൂസ് ടീം തയ്യാറാക്കിയത്.

ഓരോ വർഷം കഴിയുന്തോറും ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ബൈബിൾ കലോത്സവത്തിന്റെ ജനപങ്കാളിത്തം കൂടുന്നു. എന്തുകൊണ്ട്??
ദൈവത്തെ അറിയുവാനുള്ള ആഗ്രഹം ആധുനീക തലമുറയ്ക്ക് കൂടുതലാണ് എന്ന് ഫാ. ജിനോ അരീക്കാട്ട് പറഞ്ഞു.  സ്കോട്ട്ലാന്റിൽ നിന്നും എട്ട് മണിക്കൂർ യാത്ര ചെയ്തെത്തിയ ഫാ. ജോസഫ് വെമ്പാടും തറ പറഞ്ഞത് ഇങ്ങനെ!   ഞങ്ങൾക്കിത് മൂന്ന് ദിവസത്തെ ഉത്സവം. കൂടുതൽ ചോദിച്ചപ്പോൾ ?? വരാൻ ഒരു ദിവസം. കലോത്സവം ഒരു ദിവസം. തിരിച്ച് ഭവനങ്ങളിൽ എത്താൻ ഒരു ദിവസം. മൊത്തം മൂന്നു ദിവസം. ഗ്ലാസ്‌ഗോ റീജിയണിന്റെ ഭാഗമായി മയിലുകൾ താണ്ടിയെത്തിയത് മുന്നൂറിൽപ്പരമാളുകൾ. കൈ നിറയെ സമ്മാനങ്ങളുമായി അവർ തിരിച്ചു പോയി.

സമയനിഷ്ട പാലിച്ചുള്ള മുന്നേറ്റം. ബ്രിട്ടണിൽ നടന്നിട്ടുള്ള ഒരു കലാമേളയ്ക്കും നടത്താൻ കഴിയാതെ പോയത് ബൈബിൾ കലോത്സവം നടത്തി ലോകത്തിന് മാത്യകയായി. വ്യക്തമായ ഇൻഫർമേഷൻ. അത് കലോത്സവത്തിനെ കൂടുതൽ സുതാര്യമാക്കി. സുഗമമായ ഭക്ഷണക്രമീകരണങ്ങൾ. ഫസ്റ്റ് എയിഡ് സംവിധാനങ്ങൾ, പരിചയസമ്പന്നരായ വോളണ്ടിയന്മാർ, നിഷ്പക്ഷമായ വിധികർത്താക്കൾ വിശാലമായ കാർ പാർക്ക് സൗകര്യങ്ങൾ അങ്ങനെ നിളുന്ന നീണ്ട നിര മൂന്നാമത് ബൈബിൾ കലോത്സവത്തിനെ ലോക ശ്രദ്ധയാകർഷിച്ചു. ജനങ്ങൾ കൂടുതൽ താല്പര്യമുള്ളവരാണ് എന്ന് കാണുവാൻ   മലയാളം യുകെയ്ക്ക് സാധിച്ചു. വിജയികൾക്കും പങ്കെടുത്തവർക്കും സംഘാടകർക്കും മലയാളം യുകെയുടെ അഭിനന്ദനങ്ങൾ ബൈബിൾ കലോത്സവത്തിന്റെ ഓരോ സ്പന്ദനങ്ങളും   വായനക്കാരിലേക്ക് എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളായിരുന്നു മലയാളം യുകെ ഒരുക്കിയിരുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കോട്ലാന്റ് ടീം ബൈബിൾ കലോത്സവത്തിൽ എത്തിയപ്പോൾ..

സമൂഹ ഗാന മത്സരത്തിന് ഒന്നാമതെത്തിയ ലീഡ്സിന്റെ ടീം

 

ഫാ. എട്ടു പറയുടെ നന്ദി പ്രസംഗത്തിൽ നിന്ന്..

 

കോ ഓർഡിനേറ്റർ മാരായ റെവ. ഫാ. പോൾ വെട്ടിക്കാട്ട് , റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവരെ പൊന്നാട അണിയിക്കുന്നു

റെവ. ഫാ. പോൾ വെട്ടിക്കാട്ടിലിനെ പൊന്നാട അണിയിക്കുന്നു

സിജി വൈദ്യാനത്തിനെ പൊന്നാട അണിയിക്കുന്നു

റോമിൽസ് മാത്യുവിനെ പൊന്നാട അണിയിക്കുന്നു