സി.ഗ്രേസ്‌മേരി

ഗ്ലോസ്റ്ററിലെ ദി ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വെച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍-കാര്‍ഡിഫ് റീജിയണിന്റെ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6-ാം തിയതി ശനിയാഴ്ച നടക്കും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന 9 സ്റ്റേജുകളിലായി 21 മത്സരയിനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 10ന് ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന എപ്പാര്‍ക്കിയല്‍ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.

”ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്. ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വികാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. (ഹെബ്രാ 4:12). തിരുവചനങ്ങള്‍ കലാരൂപങ്ങളിലൂടെ ഏവരുടെയും മനസിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹര നിമിഷങ്ങളാണ് ബൈബിള്‍ കലോത്സവം. ബ്രിസ്‌റ്റോള്‍-കാര്‍ഡിഫ് റീജിയണിന്റെ 19 കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള പ്രതിഭാശാലികള്‍ മാറ്റുരയ്ക്കുന്ന വേദിയാണ് ഇത്. മത്സരങ്ങളുടെ റൂള്‍സ് ആന്‍ഡ് ഗൈഡ്‌ലൈന്‍സും മറ്റു വിവരങ്ങളും www.smegbiblekalolsavam.comല്‍ ലഭ്യമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിപ്റ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യവും മിതമായ നിരക്കില്‍ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ദൈവവചനത്തെ ഉള്‍ക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതുതലമുറയിലേക്ക് പകരുവാനുമുള്ള ഒരവസരമായി ബൈബിള്‍ കലോത്സവത്തെ കണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒരു വിജയമാക്കണമെന്ന് ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ.ഫാ.പോള്‍ വെട്ടിക്കാട്ടും റീജിയണിലെ മറ്റു വൈദികരും റീജിയണല്‍ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും റോയി സെബാസ്റ്റിയനും എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

Venue
The Crypt School
Podsmead
Gloucester
GL2 5AE