ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
നവംബര്‍ 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി 21 കലോത്സവ ഇനങ്ങളിലായിട്ടാണ് കലോത്സവ മത്സരങ്ങള്‍ നടക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമാണ്. രൂപതയുടെ എല്ലാ റീജിയണുകളില്‍ നിന്നുള്ള പ്രാതിനിധ്യം ഇക്കുറിയുണ്ടാകുമെന്നുറപ്പാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ നേതൃത്വത്തില്‍ ആദ്യമായി നടക്കുന്ന ബൈബിള്‍ കലോത്സവം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും. രൂപതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഗ്രേറ്റ് ബ്രിട്ടന്‍ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ സഭയുടെ എട്ട് റീജ്യണുകളിലായി ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കും.
ഒക്ടോബര്‍ 14ന് മുമ്പ് എല്ലാ റീജിയണിലെ മത്സരങ്ങളും പൂര്‍ത്തിയാക്കും. അതാത് റീജിയണുകളില്‍ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനം വാങ്ങുന്നവരാണ് നവംബര്‍ 4ന് നടക്കുന്ന രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം സജ്ജമാക്കുന്ന 11 വേദികളിലായി 21 ഇനങ്ങളില്‍ വിവിധ പ്രായങ്ങളിലായി കുട്ടികള്‍ പങ്കെടുക്കും. മത്സരങ്ങളുടെ ഘടനയും നിയമാവലിയും പൂര്‍ത്തിയായി. വിവരങ്ങളെല്ലാം ബൈബിള്‍ കലോത്സവത്തിന്റെ വെബ്സൈറ്റിലുണ്ട്.
സീറോ മലബാര്‍ സഭയിലെ കുട്ടികളില്‍ ബൈബിള്‍ സംബന്ധമായ അറിവുകള്‍ വളര്‍ത്തുവാന്‍ കളികളിലൂടെയും കാര്യങ്ങളിലൂടെയും ഈശോയെ രുചിച്ചറിയുവാനും ഈശോയില്‍ അലിഞ്ഞുചേര്‍ന്ന് ഈശോയെ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ വേണ്ടി ഒരുക്കിയ ബൈബിള്‍ കലോത്സവം ഈ വര്‍ഷം അതിഗംഭീരമായാണ് നടത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ബ്രിസ്റ്റോള്‍ ഇടവകയിലെ വേദപാഠ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ആഘോഷ പരിപാടിയ്ക്കിടെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ വെബ്സൈറ്റ് ഉത്ഘാടനം ചെയ്തത്.കൂടുതല്‍ വിവരങ്ങള്‍ക്ക് http://smegbbiblekalotsavam.com/ ല്‍ ലഭിക്കുന്നതാണ്.
കലോത്സവം ഡയറക്ടര്‍-ഫാ പോള്‍ വെട്ടിക്കാട്ട്
ചീഫ്കോര്‍ഡിനേറ്റര്‍- സിജി വാദ്യാനത്ത്(07734303945)
റീജണല്‍ കോര്‍ഡിനേറ്റര്‍മാര്‍
ഗ്ലാസ്ഗോ-ഫാ ജോസഫ് വെമ്പത്തറ
പ്രസ്റ്റണ്‍-ഫാ സജി തോട്ടത്തില്‍
മാഞ്ചസ്റ്റര്‍-ഫാ തോമസ് തളിക്കൂട്ടത്തില്‍
ബ്രിസ്റ്റോള്‍-കാര്‍ഡിഫ്-ഫാ പോള്‍ വെട്ടിക്കാട്ട്
കവന്‍ട്രി-ഫാ ജെയ്സണ്‍ കരിപ്പായി
സൗത്താംപ്റ്റണ്‍-ഫാ ടോമി ചിറക്കല്‍മണവാളന്‍
ലണ്ടന്‍-ഫാ സെബാസ്റ്റ്യന്‍ ചമ്പകല
കേംബ്രിഡ്ജ്-ഫാ ടെറിന്‍ മുല്ലക്കര
വിവിധ റീജിയണുകളിലെ ബൈബിള്‍ കലോത്സവം നടക്കുന്ന തിയതികള്‍ ഉടന്‍ അറിയിക്കുന്നതാണ്.
Leave a Reply