ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദമ്പതീ വർഷ സമാപനത്തോടനുബന്ധിച്ച് റെവ. ഡോ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദമ്പതീ വർഷ സമാപനത്തോടനുബന്ധിച്ച് റെവ. ഡോ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം
November 24 01:28 2020 Print This Article

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി ( 2019 -2020 )ആചരിച്ചു പോരുന്ന ദമ്പതീ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് രൂപതാ ഫാമിലി അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നവംബർ 26 , 27 , 28 ( വ്യാഴം , വെള്ളി , ശനി ) ദിവസങ്ങളിൽ വൈകുന്നേരം 5.40 മുതൽ ഒൻപതു മണി വരെ സുപ്രസിദ്ധ വചന പ്രഘോഷകൻ റെവ . ഡോ . ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ” ദാമ്പത്യ ജീവിത വിശുദ്ധീകരണം വിശുദ്ധ കുർബാനയിലൂടെ ” എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനം നയിക്കുന്നു. ശനിയാഴ്ച രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.

ജപമാലയോടും, വിശുദ്ധ കുർബാനയോടും, ദിവ്യകാരുണ്യ ആരാധനയോടുമൊപ്പം ആരംഭിക്കുന്ന ഈ വിശുദ്ധ നിമിഷങ്ങളിൽ പങ്കു ചേരുന്നതിനും , ദൈവവചനം ശ്രവിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ വിശുദ്ധീകരിക്കുവാൻ ലഭിക്കുന്ന ഈ അവസരത്തിൽ ഭഗവാക്കാകുവാൻ എല്ലാ ദമ്പതികളെയും ക്ഷണിക്കുന്നതായി ദമ്പതീ വർഷ കോഡിനേറ്റർ വികാരി ജനറാൾ മോൺ . ജിനോ അരിക്കാട്ട് എം .സി . ബി എസ് ., ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ അറിയിച്ചു. രൂപതയുടെ യു ട്യൂബ് ചാനൽ വഴിയും , ഫേസ് ബുക്ക് വഴിയും എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles