ഷിബു മാത്യൂ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് ബൈബിള്‍ കലോത്സവത്തിനു തിരശ്ശീല വീണു. യൂറോപ്പ് കണ്ടതില്‍വെച്ചേറ്റവും വലിയ
കലോത്സവമായിരുന്നു ഗ്രേറ്റ് ബ്രിട്ടണിലെ ബ്രിസ്‌റ്റോളില്‍ നടന്നത്. ഒരു രാജ്യം രൂപതയായി മാറിയപ്പോള്‍ ഉണ്ടായ വെല്ലുവിളികള്‍ക്കുള്ള മറുപടിയും കൂടിയായിരുന്നു ഈ ബൈബിള്‍ കലോത്സവം. ‘ആയിരത്തി ഇരുന്നൂറില്‍പ്പരം മത്സരാര്‍ത്ഥികളും അയ്യാരിരത്തില്‍പ്പരം കാണികളും.”
കവന്‍ട്രി റീജിയണ്‍ കിരീടം ചൂടി. കാര്‍ഡിഫ് ആന്റ് ബ്രിസ്റ്റോള്‍ റീജിയണ്‍ രണ്ടാം സ്ഥാനത്തും ലണ്ടണ്‍ റീജിയണ്‍ മൂന്നാം സ്ഥാനത്തുമെത്തി. രാവിലെ ഒമ്പതു മണിക്ക് ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ ആരംഭിച്ച മത്സരങ്ങള്‍ വൈകിട്ട് എഴുമണിയോടെ അവസാനിച്ചു. മാര്‍ഗ്ഗംകളിയായിരുന്നു മത്സരയിനങ്ങളിലെ അവസാന
ഇനം. ഏറ്റവും വാശിയേറിയ മത്സരം നടന്ന പരമ്പരാകത ക്രൈസ്തവ കലയായ മാര്‍ഗ്ഗംകളിയില്‍ ലീഡ്‌സ് വിജയം കൈക്കലാക്കി.
എല്ലായിനങ്ങളിലും സമയനിഷ്ടത പാലിച്ച് മുന്നേറിയ മത്സരങ്ങള്‍
പ്രതീക്ഷിച്ച സമയത്തുതന്നെ
പൂര്‍ത്തിയായിരുന്നു. എട്ട് സ്റ്റേജ്കളിലായിട്ടായിരുന്നു മത്സരങ്ങള്‍ നടന്ന്. എല്ലാ മത്സരങ്ങളും ഒന്ന് ഒന്നിനേക്കാള്‍ മെച്ചം. വിധി നിര്‍ണ്ണയത്തില്‍ വിധികര്‍ത്താക്കള്‍പ്പോലും ആശയക്കുഴപ്പത്തിലായ മത്സരങ്ങളാണ് ഓരോ
റീജിയണില്‍ നിന്നും കാഴ്ചവെച്ചത്. ആള്‍ക്കൂട്ടത്തിലൊരുവനായി എട്ട് വേദികളിലും ഉണ്ടായിരുന്ന അഭിവന്ദ്യ പിതാവിന്റെ സാന്നിധ്യം മത്സരാര്‍ത്ഥികള്‍ക്ക് അവേശമായി. വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയിലിന്റെ സാന്നിധ്യം
കലോത്സവത്തിലുടനീളം ഉണ്ടായിരുന്നു. വൈകിട്ട് ഏഴുമണിയോടെ സമാപന സമ്മേളന ചടങ്ങുകള്‍ ആരംഭിച്ചു. ബൈബിള്‍ കലോത്സവ ഡയറക്ടര്‍ റവ. ഫാ. പോള്‍
വെട്ടിക്കാട്ട് സ്വഗതം പറഞ്ഞ് ആരംഭിച്ച സമാപന സമ്മേളനത്തില്‍ വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍ ആശംസകള്‍ നേര്‍ന്നു. അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന്
ബൈബിള്‍ കലോത്സവ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട് 2019ലെ കലോത്സവ നടത്തിപ്പുകാരായ പ്രസ്റ്റണ്‍ റീജിയണിന് ബാറ്റണ്‍ കൈമാറി. പ്രസ്റ്റണ്‍ റീജിയണിനെ പ്രതിനിധീകരിച്ച് ലീഡ്‌സ് ഇടവക വികാരി ഫാ. മാത്യൂ മുളയോലില്‍ ബാറ്റണ്‍ എറ്റുവാങ്ങി. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് ഫാ. മാത്യൂ മുളയൊലിക്ക് ദീപശിഖ കൈമാറി.
തുടര്‍ന്ന് സമ്മാനദാന ചടങ്ങുകള്‍ നടന്നു.
സംഘാടക മികവുകൊണ്ടും സമയനിഷ്ടത കൊണ്ടും ഇത്രയധികം ബഹുജന പങ്കാളിത്തമുള്ള പരിപാടി നടത്തി വിജയിപ്പിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സംഘാടക മികവ് മാധ്യമ ശ്രദ്ധയാകര്‍ഷിച്ചു.
Leave a Reply