‘പ്രവര്‍ത്തനം പതുക്കെയാക്കൂ, ശരീരം തന്നോട് കല്‍പിക്കുന്നു’. ഇന്ത്യൻ സിനിമയുടെ ബിഗ് ബി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണിത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലാണ് താനെന്ന് അരാധകരെ അറിയിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ വിവരങ്ങള്‍ ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത് അമിതാഭ് ബച്ചന്റെ പതിവാണ്. അത്തരത്തിൽ ഒന്നാണ് ഇത്തവണയും അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഇത്രയും വികാര പരമായി പ്രതികരിക്കുന്നത് ഇത് ആദ്യമായിട്ടാണ്. കിടക്കയില്‍ വിശ്രമിച്ചുകൊണ്ട് പ്രീമിയർ ലീഗ് ഫുട്ബോള്‍ മത്സരം കാണുന്ന ചിത്രമാണ് അദ്ദേഹം ഞായറാഴ്ച പങ്കുവെച്ചത്. സോക്സിട്ട കാലുകള്‍ മാത്രമെ ചിത്രത്തില്‍ കാണാമായിരുന്നുള്ളൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ശരീരഭാരം അഞ്ച് കിലോ ഗ്രാമോളം കുറഞ്ഞിരിക്കുകയാണ്. ഭക്ഷണവും വിശ്രമവുമെല്ലാം കൃത്യമായ രീതിയിൽ ക്രമീകരിച്ച് ഇപ്പോൾ വലിയ പ്രശ്നമില്ലാത്ത അവസ്ഥയിൽ എത്തിയിട്ടുണ്ട്. സിനിമ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കണം എന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുപാട് കർശന നിർദേശങ്ങൾ മുൻപിൽ വച്ചിട്ടുണ്ട്’ ബിഗ് ബി തുറന്നുപറയുന്നു.

ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് 25ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് അമിതാഭിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും പറ‍ഞ്ഞ് അമിതാഭ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഷാർജ പുസ്തകോത്സവത്തിനും പങ്കെടുക്കാനാവത്തതിന്റെ നിരാശയും ബിഗ് ബി തുറന്ന് പറഞ്ഞിരുന്നു.