ബിഗ് കൗണ്ടി എന്ന പേരിൽ അറിയപ്പെടുന്ന ചാമ്പ്യൻ ബോഡി ബിൽഡർ ഡാലസ് മക്കാർവർ (26) ഫ്ലോറിഡായിലുള്ള സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിലെത്തിയ കൂട്ടുകാരിയാണ് മക്കാർവർ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ച ഫോണിൽ വിളിച്ച് ഡിന്നർ തയ്യാറാക്കുകയാണെന്ന് മക്കാർവർ പറഞ്ഞിരുന്നതായി കൂട്ടുകാരിയും ഗുസ്തിക്കാരിയുമായ ഡാൻ ബ്രൂക്ക് അറിയിച്ചു. അവസാനമായി മക്കാർവർ തന്നോട് ഗുഡ് ബൈ പറഞ്ഞുവെന്നും ഡാൻ പറഞ്ഞു. തിങ്കളാഴിച്ച രാവിലെ ജിമ്മിൽ പ്രാക്ടീസ് ചെയ്യുന്ന വിഡിയോ മക്കാർവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയതാകാം മരണകാരണമെന്ന് മക്കാർവറിന്റെ റൂംമേറ്റ് അഭിപ്രായപ്പെട്ടു. അടുക്കളയിൽ മുഖം താഴെയായി ചലന മറ്റ രീതിയിലായിരുന്നു മക്കാർവർ കിടന്നിരുന്നതെന്നും പറയപ്പെടുന്നു. ബൊക്കറാട്ടൻ പൊലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചു. മരണ കാരണം സംശയാസ്പദമല്ലെന്നും ഇവർ പറയുന്നു.