കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണക്കടത്ത്. മൂന്നു കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്. മൂന്നു വിമാനങ്ങളിലായി ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എയർഏഷ്യ, എമിറേറ്റ്സ്, എയർ അറേബ്യ എന്നീ വിമാനങ്ങളിലെ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പത്ത് കിലോയിലധികം സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ 27 നും 28നും നാലര കിലോ സ്വർണം പിടികൂടിയിരുന്നു. ദണ്ഡ് രൂപത്തിലാക്കി വാതിൽ പൂട്ടിനുള്ളിൽ ഒളിപ്പിച്ചു കടത്താനും പേസ്റ്റ്‌ രൂപത്തിലാക്കി മാറ്റി കടത്താനും ശ്രമിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

കഴിഞ്ഞയാഴ്ച മാത്രം നാല് തവണയാണ് സ്വർണ്ണക്കടത്ത് പിടികൂടിയത്. 2020ൽ മാത്രം നെടുമ്പാശേരിയിൽ 90 കിലോ സ്വർണം പിടികൂടി. ഈ ഇനത്തിൽ 25 കോടിയാണ് പിഴ ഈടാക്കിയത്.