പ്രശസ്ത യുട്യൂബ് പാചക ചാനലായ വില്ലേജ് കുക്കിംഗ് ചാനലിലെ വീഡിയോയുടെ ഭാഗമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. കൂണ്‍ ബിരിയാണി രുചിച്ചും സാലഡ് തയ്യാറാക്കിയും നാട്ടുരുചികള്‍ രുചിക്കുകയാണ് രാഹുല്‍ ഗാന്ധി.

വില്ലേജ് കുക്കിങ് ചാനല്‍ വെള്ളിയാഴ്ച പുറത്തിറക്കിയ വിഡിയോയിലാണ് അതിഥിയായി രാഹുല്‍ ഗാന്ധി എത്തിയത്. പാചകം ചെയ്യുന്ന സംഘത്തോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ രാഹുല്‍ ശേഷം, ബിരിയാണിക്കൊപ്പം കൂട്ടാന്‍ സാലഡ് തയാറാക്കുകയും ചെയ്തു.

സവാളയും തൈരും ഉള്‍പ്പെടെ ആവശ്യമായ സാധനങ്ങള്‍ വീഡിയോയില്‍ രാഹുല്‍ പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട് ചാനല്‍ ഉടമകളുമായി സംസാരിച്ചു. വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് ഇവര്‍ രാഹുല്‍ ഗാന്ധിയോടു പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

ഇവര്‍ക്കായുള്ള സഹായങ്ങള്‍ നല്‍കാമെന്നും രാഹുല്‍ വാക്കുനല്‍കിയായിരുന്നു മടക്കം. ഇലയിട്ട് ബിരിയാണി രുചിച്ച ശേഷം രാഹുല്‍ പറഞ്ഞു നല്ലായിറുക്ക്. തമിഴ് രുചിയിലുള്ള ഭക്ഷണം ഏറെ ആസ്വദിച്ചതായും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.