സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി.ലോക ശ്രദ്ധ ആകർഷിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്.  ഷോയ്ക്ക് കിട്ടിയ ജനപ്രീതി മനസിലാക്കി തെന്നിന്ത്യന്‍ സിനിമയിലേക്ക് കൂടി എത്തിയിരുന്നു. മലയാളമൊഴികെ തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിലും പരിപാടി നടത്തിയിരുന്നു. കേരളക്കരുയടെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് ഉടന്‍ മലയാളത്തിലേക്കും എത്തുകയാണ്.

ആരൊക്കെയാണ് ഷോയില്‍ പങ്കെടുക്കുന്നതെന്നുള്ള വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ആരൊക്കെയാണ് മത്സരാര്‍ത്ഥികളെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

അഭിനേതാക്കളും സീരിയല്‍ താരങ്ങളും അവതാരകരുമെല്ലാമുണ്ടെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും ഇവരൊക്കെയാണ് പങ്കെടുക്കുന്നതെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂണ്‍ 24 നാണ് മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്. പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച്‌ പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ആരൊക്കെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നതേയുള്ളു. പ്രിയ പ്രകാശ് വാര്യര്‍, രഞ്ജിനി ഹരിദാസ്, ഗോവിന്ദ് പത്മസൂര്യ, എങ്കെ വീട്ടുമാപ്പിളൈയിലൂടെ ശ്രദ്ധേയരായ സീതാലക്ഷ്മിയും ശ്രിയ സുരേന്ദ്രനും, ശ്രീശാന്ത്, അര്‍ച്ചന സുശീലന്‍, രമേഷ് പിഷാരടി, ദീപന്‍ മുരളി, കനി കുസൃതി, എന്നിവരുടെ പേരുകളായിരുന്നു മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്വേതാ മേനോന്‍, അര്‍ച്ചന കവി, രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, അര്‍ച്ചന സുശീലന്‍, പേളി മാണി, അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍, ദീപന്‍ മുരളി, ദിയ സന, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, നേഹ സകേ്‌സന, തുടങ്ങി നിരവധി താരങ്ങളുടെ പേരുകള്‍ പരിപാടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായ സ്ഥിരികരണം വന്നിട്ടില്ലെങ്കിലും പരിപാടി തുടങ്ങാന്‍ കുറഞ്ഞ ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഉടന്‍ തന്നെ താരങ്ങളുടെ പേര് പുറത്ത് വരുമെന്നാണ് സൂചന.