ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് കഴിഞ്ഞ ദിവസം ആണ് നിര്‍ത്തിവെച്ചത്. ഷോ ഇനി തുടങ്ങുമോ എന്ന കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല. ലൊക്കേഷനിലെ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരം ആണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി എടുത്തത്. അവസാനം ബിഗ് ബോസിന്റെ 95 എപ്പിസോഡ് ആണ് പുറത്തുവന്നത്. ഇനി രണ്ട് ആഴ്ചകൂടിയെ ഷോ ഉണ്ടായിരുന്നുള്ളു. അതേസമയം മത്സരാര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഇതിനിടെ ഇവിടെ വെച്ചും മത്സരാര്‍ത്ഥികള്‍ തമ്മില്‍ വഴക്കിട്ടു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എന്നാല്‍ ഈ കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഇപ്പോള്‍ ഷോയിലെ ശ്രദ്ധിക്കപ്പെടുന്ന മത്സരാര്‍ത്ഥിയായ റിതു മന്ത്രയുടെ അമ്മയാണ് ഇവരെ വിളിച്ചതിനെക്കുറിച്ച് പറഞ്ഞ് രംഗത്ത് വന്നത്. അവര്‍ സേഫ് ആണെന്ന് റിതുവിന്റെ അമ്മ പറഞ്ഞു. ഇപ്പോള്‍ എല്ലാവരെയും ഹോട്ടലിലേക്ക് മാറ്റി. കുഴപ്പമൊന്നും ഇല്ല. രണ്ട് ദിവസത്തിനുള്ള ഷോയെ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം അറിയാന്‍ പറ്റുമെന്നും അവര്‍ പറഞ്ഞു.

അതേസമയം ബിഗ് ബോസിലെ പോലെ തന്നെ മത്സരാര്‍ത്ഥികള്‍ പുറത്തേക്ക് ഇറങ്ങിയതിന് ശേഷം വഴക്കിട്ടുവെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ഒരു വനിതാമത്സരാര്‍ത്ഥിയുള്‍പ്പടെ 5 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചും ഋതു മന്ത്രയുടെ അമ്മ ചോദിച്ചെന്നും എന്നാല്‍ അങ്ങനെ ഒരു കാര്യം തങ്ങള്‍ അറിയില്ലെന്നാണ് പറഞ്ഞതെന്നും താരത്തിന്റെ അമ്മ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് കടക്കവെയാണ് ഷോ നിര്‍ത്തിയത് കഴിഞ്ഞ സീസണും ഇങ്ങനെ തന്നെ കൊവിഡ് രൂക്ഷമായതിന് പിന്നാലെ നിര്‍ത്തിയിരുന്നു. ഇപ്പോഴുള്ള സാഹചര്യത്തില്‍ ഷോ എങ്ങനെ മുന്നോട്ട് കൊണ്ടു പോവും എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. അതുകൊണ്ട് തന്നെ നിര്‍ത്താനുള്ള സാധ്യതയുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ ഈ കാര്യത്തില്‍ തീരുമാനം അറിയാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ.