മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പരിപാടിയില്‍ എലിമിനേഷന്‍ കഴിഞ്ഞതിന് പിന്നാലെ പൊട്ടിത്തെറി. രണ്ട് പേര്‍ പുറത്തേക്ക് പോയതിന് ശേഷം ബിഗ് ഹൗസില്‍ അരങ്ങേറിയ സംഭവത്തെക്കുറിച്ചറിയാനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

പരിപാടിയിലെ മത്സരാര്‍ത്ഥികളിലൊരാളായ അര്‍ച്ചന സുശീലന് എന്ത് സംഭവിച്ചുവെന്ന ചോദ്യവുമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സാഹസികതയോട് അതീവ തല്‍പ്പരരായ അര്‍ച്ചനയ്ക്ക് എന്ത് സംഭവിച്ചുവെന്നറിയാന്‍ ഇന്നത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യണം. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അര്‍ച്ചന സുശീലന്‍ വാതില്‍ തുറക്കാതിരിക്കുമ്പോള്‍ മറ്റ് മത്സരാര്‍ത്ഥികളെല്ലാം കിണഞ്ഞു ശ്രമിക്കുകയാണ്. മുട്ടിവിളിച്ചും അപേക്ഷിച്ചും വാതില്‍ തുറക്കാനാവശ്യപ്പെടുകയാണ് എല്ലാവരും. താരത്തിനെന്ത് പറ്റിയെന്ന സംശയം എല്ലാവരുടെ മുഖത്തും പ്രകടമാണ്. രഞ്ജിനിയും ശ്വേതയും പേലിയും ദീപനും സാബുവും അനൂപുമൊക്കെ താരത്തോട് വാതില്‍ തുറക്കാനാവശ്യപ്പെടുന്നുണ്ട്.

  കബഡി പരിശീലനത്തിൻെറ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ . പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റവും പോക്സോ വകുപ്പും ചുമത്തി പോലീസ്

അര്‍ച്ചന വാതില്‍ തുറക്കാതിരിക്കിരിക്കുമ്പോള്‍ അനൂപിന് ശ്വാസം കിട്ടാതെ വരുന്നുമുണ്ട്. മക്കളേ അര്‍ച്ചനേ വാതില്‍ തുറക്കെടാ ശ്വാസം കിട്ടുനില്ലെന്നാണ് താരം അഭ്യര്‍ത്ഥിക്കുന്നത്. ഇതോടെ രഞ്ജിനിയും ശ്വേതയുമൊക്കെ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയണമെങ്കില്‍ മുഴുനീള എപ്പിസോഡ് പുറത്തുവരണം.

ഇത്തരം നാടകീയ രംഗങ്ങളുമായി മുന്നേറുന്ന പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുന്നുണ്ടെങ്കിലും പരിപാടിക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നാണ് ചാനല്‍ പറയുന്നത്. ഈ പരിപാടി ആരംഭിച്ചതോടെ സോഷ്യല്‍ മീഡിയയിലെ മുഖ്യവിഷയങ്ങളിലൊന്നായി ഇത് മാറിയിട്ടുമുണ്ട്.