ബിഹാറിലെ തിരഞ്ഞെടുപ്പിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. സി വോട്ടര്‍ സര്‍വേയില്‍ മഹാസഖ്യത്തിന് മുന്‍തൂക്കം. ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന മഹാസഖ്യം 120, എന്‍ഡിഎ 116, എല്‍ജെപി 1, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് കണക്ക്. റിപ്പബ്ലിക്കിന്റെ ജന്‍കി ബാത് സര്‍വേയിൽ മഹാസഖ്യം 118–138, എന്‍ഡിഎ 91–117. എബിപി സര്‍വേയിൽ മഹാസഖ്യം 108–131, എന്‍ഡിഎ 104–128, എല്‍ജെപി 1-3, മറ്റുള്ളവര്‍ 4–8. ഇടതുപാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബിഹാറില്‍ CPI(ML) ഉള്‍പ്പെടെ ഇടതുപാര്‍ട്ടികള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. സിപിഐ എംഎല്‍ 12 മുതല്‍ 14 വരെ സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക് ടിവി–ജന്‍കി ബാത് സര്‍വേ പറയുന്നു. മൂന്നാംഘട്ട വോട്ടെടുപ്പില്‍ അഞ്ചു മണിവരെ 54.17 ശതമാനം വോട്ടുരേഖപ്പെടുത്തി. ചൊവ്വാഴ്ച്ചയാണ് വോട്ടെണ്ണല്‍.

അതേസമയം, മധ്യപ്രദേശില്‍ ബിജെപിക്ക് ആശ്വാസം. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 16 – 18 സീറ്റുകളെന്ന് ആക്സിസ്–മൈ ഇന്ത്യ സര്‍വേ പറയുന്നു. ബിഹാര്‍ മൂന്നാംഘട്ട വോട്ടെടുപ്പില്‍ അഞ്ചു മണിവരെ 54.17 ശതമാനം വോട്ടുരേഖപ്പെടുത്തി. ചെവ്വാഴ്ച്ചയാണ് വോട്ടെണ്ണല്‍.