ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ആ​ലു​വ സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീട്ടി. അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തിയാണ് റിമാൻഡ് നീട്ടിയത്. സെപ്റ്റംബർ രണ്ടു വരെയാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ച തോടെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കിയത്. ദിലീപ് നേരിട്ട് കോടതിയിൽ ഹാജരായില്ല. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു കോടതി നടപടികൾ നടന്നത്. എന്നാൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള ഇന്ന് ഹൈക്കോടതിയിൽ ഹാജരായി.