അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവളുടെ ഓര്‍മ്മയ്ക്കായി ഭാര്യയുടെ ചിത്രം സ്വന്തം കയ്യില്‍ ബിജിപാല്‍ പച്ചകുത്തി. എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര എന്നാണ് ശാന്തിയുടെ ചിത്രത്തോടൊപ്പം ബിജിപാല്‍ പച്ചകുത്തിയിരിക്കുന്നത്.
എന്റെ ചുണ്ടിലെ ചിരി, ചങ്കിലെ ചോര…എന്ന വരികളാണ് ബിജിബാല്‍ കയ്യിൽ കോറിയത്. ഹൃദയത്തിലാണ് ആ ടാറ്റൂ കോറിയത് എന്നർഥം. ബിജിബാലിന്റെ ഭാര്യയും നർത്തകിയുമായ ശാന്തി അടുത്തിടെയാണ് മസ്തിഷ്ക സംബന്ധമായ അസുഖം മൂലം നിര്യാതയായത്. ശാന്തിയുടെ പെട്ടെന്നുളള മരണം എല്ലാവർക്കും വലിയ ഞെട്ടലായിരുന്നു.
രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ ശാന്തി ചിട്ടപ്പെടുത്തിയ നൃത്തം ഏറെ ശ്രദ്ധ നേടിയിരുന്നു. ബിജിബാലിനെ അടയാളപ്പെടുത്തിയ സംഗീത വിഡിയോകളിൽ പാട്ടുകാരിയായും ശാന്തി എത്തിയിരുന്നു. ഒപ്പമില്ലാത്ത ഭാര്യയെ കൈയ്യിൽ കോറിയിട്ട് തന്റെ സ്നേഹത്തെ അടയാളപ്പെടുത്തുകയാണ് ബിജിബാൽ.
Leave a Reply