കീത്തിലി. മലയാളം യുകെ എക്‌സല്‍ അവാര്‍ഡിന് തിരശ്ശീല വീണിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ആരവങ്ങള്‍ക്കിപ്പോഴും ഒരു കുറവുമില്ല. അര്‍ഹിക്കുന്നവരെ ആദരിച്ച്  മലയാളം യുകെ മുന്നേറിയപ്പോള്‍ ആതുരസേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച യോര്‍ക്ഷയറിലെ ബിജുമോന്‍ ജോസഫും അതിലൊരംഗമായി. കീത്തിലിയിലെ എയര്‍ഡേല്‍ ഹോസ്പിറ്റല്‍ 2016ല്‍ പ്രഖ്യാപിച്ച മികച്ച കെയററിനുള്ള അവാര്‍ഡ് ജേതാവ് കൂടിയാണ് ബിജുമോന്‍. ആതുരസേവന രംഗത്ത് ബിജുമോന്‍ ജോസഫിന്റെ സംഭാവനകള്‍ വളരെ വലുതാണ്. അടിസ്ഥാനപരമായി ഒരു ഇലക്ട്രീഷ്യന്‍ കൂടിയായ ബിജുമോന്‍ ജോസഫിന്റെ കര്‍മ്മരംഗത്തില്‍ അതീവസന്തുഷ്ടരാണ് കീത്തിലിയിലെ NHS എയര്‍ഡേല്‍ ഹോസ്പിറ്റല്‍ അധികൃതര്‍. ജോലിയോടുള്ള ഉത്തരവാദിത്വബോധം, രോഗികളൊടുള്ള കരുണ, സഹപ്രവര്‍ത്തകരോടുള്ള സമീപനം, വിവരങ്ങളുടെ രഹസ്യ സൂക്ഷിപ്പ് ഇതെല്ലാം മറ്റുള്ളവരില്‍ നിന്നും ബിജുമോനെ വേര്‍തിരിച്ചു. ബിജുമോന്‍ ജോസഫ് ജോലി ചെയ്യുന്ന എയര്‍ഡേല്‍ ഹോസ്പിറ്റലിലെ വാര്‍ഡ് 6 മായി മലയാളം

യുകെയുടെ പ്രതിനിധികള്‍ ബന്ധപ്പെട്ടതനുസരിച്ച് കിട്ടിയ വിവരങ്ങളാണ് ബിജുമോന്‍ ജോസഫിനെ മലയാളം യുകെ ബെസ്റ്റ് കെയറര്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കീത്തിലി മലയാളി അസ്സോസിയേഷന്‍ അംഗമായ ബിജുമോന്‍ ജോസഫ് കേരളത്തില്‍ കൊഴുവനാലിനടുത്തുള്ള കരിമ്പാനി കിഴക്കേ നെടുങ്ങാട്ടില്‍ ജോസഫ് ചിന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ആഗി ബിജു അതേ ഹോസ്പിറ്റലില്‍ തന്നെ ജോലി ചെയ്യുന്നു. മക്കള്‍ നിമ്മിയും അലീനയും. ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ മതബോധന അദ്ധ്യാപകന്‍കൂടിയാണ് ബിജുമോന്‍ ജോസഫ്.

ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന മലയാളം യു കെ, സമൂഹത്തിന്റെ നന്മകള്‍ തിരിച്ചറിയുന്നു. അര്‍ഹിക്കുന്നവരെ ആദരിക്കുന്നു. മലയാളികള്‍ യുകെയില്‍ ഒരു കൊച്ചു കേരളം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ മലയാളം യുകെയും അവരോടൊപ്പം ചേരുന്നു.
മലയാളം യുകെ….  സത്യങ്ങള്‍ വളച്ചൊടിക്കാതെ!