ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ബിന്ദു പണിക്കരുടെ ഇന്ദുമതി എന്ന കഥാപാത്രം മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. നഗ്മ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, കെ.പി.എ.സി. ലളിത, കലാരഞ്ജിനി തുടങ്ങിയ വമ്പൻ താര നിര അഭിനയിച്ച രാജ സേനൻ ചിത്രത്തിൽ ഇന്നും ആളുകൾ ഓർത്തിരിക്കുന്നത് ഇന്ദുമതിയുടെ ഇംഗ്ലീഷ് ആയിരിക്കും.

ചിത്രത്തിൽ ഉടനീളം വമ്പൻ താരനിരയോടൊപ്പം കട്ടക്ക് പിടിച്ചു നിന്ന കഥാപാത്രമായിരുന്നു ബിന്ദു പണിക്കർ അവതരിപ്പിച്ച ഇന്ദുമതി. ഇപ്പോൾ തന്റെ കരിയറിലെ മികച്ച കഥാപാത്രത്തിലൊന്നായ ഇന്ദുമതിയെ ഒരിക്കൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബിന്ദു പണിക്കർ. ഭർത്താവ് സായികുമാറിനും മകൾ കല്യാണിക്കും ഒപ്പം ഇൻസ്റ്റഗ്രാം റീൽസിലാണ് ഇന്ദുമതിയെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. മകൾ കല്ല്യാണിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ബിന്ദു പണിക്കർ കുടുംബവുമൊന്നിച്ച് ഇടക്ക് ഇതുപോലെ ഓരോ വിഡിയോകൾ പങ്കുവെക്കാറുണ്ട്. നേരത്തെ ടിക്ടോക്കിലുടെ മൂവരും ഒന്നിച്ചു ചെയ്ത ടിക്ടോക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബിന്ദു പണിക്കർ ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ല. സായികുമാർ ദൃശ്യം 2വിൽ ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു.

ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. വിദ്യാർത്ഥിനിയായ കല്യാണി മികച്ച ഡാൻസറും അഭിനയത്രിയും കൂടിയാണ്. സുഹൃത്തുക്കളുമൊന്നിച്ചുള്ള ഡാൻസ് വിഡിയോകൾ കല്യാണി ഇടക്ക് ഇൻസ്റ്റഗ്രാം റീലിസിലൂടെ പങ്കുവെക്കാറുണ്ട്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

View this post on Instagram

 

A post shared by kalyani B Nair (@kalyani_.insta)