താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ഇഡി തന്നെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിനീഷ് കോടിയേരി. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്ത് മടങ്ങവെയായിരുന്നു ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബിനീഷിനെ സന്ദര്‍ശിക്കാനായി ബിനോയിയും അഭിഭാഷകനും ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും ഉദ്ദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വാഗ്വാദങ്ങളും ഉയര്‍ന്നിരുന്നു. ബിനീഷിന് ദേഹോപദ്രവം ഏറ്റിട്ടുണ്ടോയെന്ന് സംശയമുള്ളതായി ബിനീഷിന്റെ അഭിഭാഷകന്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ നാര്‍ക്കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ ഇഡി ആസ്ഥാനത്തെത്തി ശേഖരിച്ചു. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചുടനെ എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. നേരത്തെ കേസന്വേഷണം എന്‍ഐഎ അന്വേഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.