ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർലൻഡിൽ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് കാളികാവ് സ്വദേശിനിയായ മലയാളി നേഴ്സ് മരണമടഞ്ഞു. ഡബ്ലിനിലെ ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ താമസിക്കുന്ന മേലുകാവ് മറ്റം പുലയൻപറമ്പിൽ ബിനോയ് ജോസിന്റെ ഭാര്യ ബിനുമോൾ പോളശ്ശേരിയാണ് മരണമടഞ്ഞത്.
ഡബ്ലിനിലെ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്ന ബിനു മോൾ അയർലണ്ടിലേക്ക് ആദ്യകാലം കുടിയേറിയ മലയാളി നേഴ്സുമാരിൽ ഒരാളാണ്. ഇന്നലെ രാവിലെ 11 മണിയോടെ മാറ്റർ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. റിട്ടയേർഡ് പ്രൊഫസർ കോട്ടയം കാളികാവ് പി ജെ ഉലഹന്നാന്റെയും മേരിയുടെയും മകളാണ് മരണമടഞ്ഞ ബിനു മോൾ . സംസ്കാരം പിന്നീട് കേരളത്തിൽ വച്ച് നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.
ബിനുമോൾ പോളശ്ശേരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply