ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയെയും ഗൾഫിനെയും ബന്ധിപ്പിച്ചു കൊണ്ട് അടുത്ത മാസം മുതൽ സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഉൾപ്പെടെ മൂന്ന് പുതിയ സർവീസുകൾ ബിർമിംഗ്ഹാം എയർപോർട്ട് ആരംഭിക്കുന്നു. യുകെയുടെ തെക്ക് ഭാഗത്തുള്ള ലണ്ടനിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും വടക്ക് മാഞ്ചസ്റ്ററിൽ നിന്നും യാത്രക്കാർക്ക് വിമാനത്തെ ആശ്രയിക്കാൻ ആകും. അതിനോടൊപ്പം ദേശീയ വിമാനക്കമ്പനിയുടെ നേതൃത്വത്തിൽ സൗദി വെസ്റ്റ് മിഡ്‌ലാൻഡിൽ നിന്ന് ജിദ്ദയിലേക്ക് ജൂലൈ മുതൽ സർവീസ് ആരംഭിക്കുമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എമിറേറ്റ്‌സിന്റെ എയർബസ് എ380 ദുബായിലേക്കുള്ള സൂപ്പർ ജംബോ ഫ്ലൈറ്റുകളും, ഖത്തർ എയർവേയ്‌സ് നടത്തുന്ന ദോഹയിലേക്കുള്ള വിമാനങ്ങളും കോ വിഡ്-19 പാൻഡെമിക്കിനെ തുടർന്ന് നിർത്തിവെച്ചതിന്റെ ഫലമായി യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്. എന്നാൽ ജൂലൈ ആദ്യവാരം മുതൽ പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ ഇത് പരിഹരിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് വിമാന കമ്പനികൾ.

പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ വ്യാപാര ബിസിനസ് രംഗത്തും ബിർമിംഗ്ഹാമിന് മേൽകൈ നേടുവാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ഇതിനോടകം തന്നെ നിരവധി ലോകകമ്പനികളുടെ ആസ്ഥാനമന്ദിരം ബിർമിംഗ്ഹാമിൽ തുറന്നിട്ടുണ്ട്. ‘ഇത് 6 ദശലക്ഷം ആളുകൾ വസിക്കുന്ന ഒരു പ്രദേശമാണ് . 35 ദശലക്ഷം ആളുകൾക്ക് രണ്ടു മണിക്കൂർ സമയം കൊണ്ട് ഡ്രൈവ് ചെയ്തോ ട്രെയിൻ മാർഗമോ എയർപോർട്ടിൽ എത്താനാവും. അതുകൊണ്ടുതന്നെ യുകെയിലെ ഏറ്റവും കൂടുതൽ ആളുകൾക്ക് എത്തിച്ചേരാൻ എളുപ്പമുള്ള എയർപോർട്ട് ആയി ബിർമിംഗ്ഹാം മാറിയെന്ന്   എയർപോർട്ട് അധികൃതർ പറഞ്ഞു.