ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവാഞ്ചലൈസേഷൻ ടീം നയിക്കുന്ന ബിർമിംഗ്ഹാം റീജിയണൽ ബൈബിൾ കൺവൻഷൻ ഒക്ടോബർ 5 ശനിയാഴ്ച ബിർമിംഗ്ഹാമിലെ സാൾറ്റ്ലിയിലുള്ള ജപമാല റാണിയുടേയും വി. കൊച്ചുത്രേസ്യയുടെയും നാമധേയത്തിലുള്ള ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

പ്രശസ്ത വചന പ്രഘോഷകനും, ബൈബിൾ പണ്ഡിതനും ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററുമായ റവ. ഡോ. ടോം ഓലിക്കരോട്ട് നയിക്കുന്ന കൺവെൻഷനിൽ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കുന്നു.

രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 4ന് അവസാനിക്കുന്ന കൺവെൻഷനിൽ കുമ്പസാരത്തിനും സ്‌പിരിച്ച്വൽ ഷെയറിനിങ്ങിനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടി ഉച്ചഭക്ഷണം ക്രമീകരിക്കുന്നതാണ്. അഭിവന്ദ്യ പിതാവിന്റേയും ബിർമിങ്ങ്ഹാം റീജിയണിലെ വൈദികരുടെയും സമർപ്പിതരുടെയും സാന്നിധ്യം കൊണ്ടും, ഏറെ പ്രാർത്ഥനാ ഒരുക്കത്തോടെയും നടക്കുന്ന ബൈബിൾ കൺവെൻഷനിലേക്ക് റീജിയൺ നേതൃത്വം യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.

ഇവാഞ്ചലൈസേഷൻ കോ ഓർഡിനേറ്റർമാർ, റീജിയനിലെ വൈദികർ, ഇടവക ട്രസ്റ്റിമാർ, കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബിർമിങ്ഹാം കൺവൻഷന്റെ വിജയത്തിനായി ഇവാഞ്ചലൈസേഷൻ ടീമിന്റെ നേതൃത്വത്തിൽ മാസങ്ങളായി മധ്യസ്ഥ പ്രാർത്ഥനാ യജ്ഞങ്ങളും നടന്നുവരികയാണ്.

ഈ ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് രൂപത ഇവാഞ്ചലൈസേഷൻ ചെയർപേഴ്സൺ സിസ്റ്റർ ആൻ മരിയയും ബിർമിംഗ്ഹാം റീജിയൻ ഭാരവാഹികളും ഏവരെയും സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്റെ അഡ്രസ്സ്:
Our Lady of the Rosary and St Therese of Lisieux catholic church
Bridge Rd, Alum Rock, Birmingham B8 3BB

കാർ പാർക്കിന്റെ പോസ്റ്റ് കോഡ്: B8 1EP