എ. പി. രാധാകൃഷ്ണന്‍

ഇന്ന് ജനുവരി 12ന് യുഗപ്രഭാവന്‍ സ്വാമി വിവേകാനന്ദന്റെ ജന്മദിനം. ഭാരതം ഇന്നേ ദിവസം യുവജനദിനമായി ആചരിക്കുന്നു. ഭാരതത്തിന്റെ വേദാന്ത സൂക്തങ്ങളെ ലോകം മുഴുവനും വാരിവിതറിയ ആധ്യാത്മിക ചൈതന്യമായിരുന്നു സ്വാമി വിവേകാനന്ദന്‍. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ജനുവരി മാസത്തെ സത്സംഗം സ്വാമി വിവേകാനന്ദ ജയന്തിയായി കൊണ്ടാടുന്നു. ഈ മാസം 30 നു ശനിയാഴ്ച സ്ഥിരം വേദിയായ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷങ്ങള്‍ നടത്തപ്പെടും.

മാനവസേവയാണ് മാധവസേവയെന്ന് ഒരു ജനതയെ തന്റെ പ്രവത്തനങ്ങള്‍കൊണ്ട് കാണിച്ചു കൊണ്ടുത്ത ഉജ്വല പ്രതിഭയായിരുന്നു സ്വാമിജി. ഹ്രസ്വമായ ഒരു ജീവിതമായിരുന്നിട്ടുകൂടി ഇന്നും ലോകത്തിന്റെ നെറുകയില്‍ പ്രകാശം ചൊരിഞ്ഞ് നില്‍ക്കുകയാണ് സ്വാമി വിവേകാനന്ദനും വിവേകാനന്ദ സന്ദേശങ്ങളും. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടാതെ പ്രതികൂലമായ എന്തിനെയും സധൈര്യം നേരിട്ട് ജീവിതം വിജയം വരിക്കാന്‍ ഇന്നും അനേകായിരങ്ങള്‍ സ്വാമിജിയുടെ സന്ദേശങ്ങളെ ആശ്രയിക്കുന്നു. യുവജനങ്ങള്‍ ഇത്രയും അധികം ആരാധിക്കുകയും ആശ്രയിക്കുകയും ചെയ്ത ഒരു ഗുരുവര്യന്‍ ഭാരതത്തിന്റെ ചരിത്രത്തില്‍ വളരെ വിരളമായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഘോഷങ്ങളുടെ ഭാഗമായി പതിവായി നടക്കുന്ന ഭജനക്ക് പുറമേ, വിവേകാനന്ദ ജയന്തി സ്മാരക പ്രഭാഷണം, സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ കുറിച്ച് ബാലവേദി കുട്ടികള്‍ അവതരിപ്പിക്കുന്ന ഹ്രസ്വമായ പരിപാടി, പ്രശസ്ത ഗായകന്‍ രാജേഷ് രാമന്‍ നയിക്കുന്ന പ്രത്യേക സംഗീത പരിപാടി ‘സ്വരാഞ്ജലി’ എന്നിവയും ഉണ്ടാകും. പരിപാടികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എത്രയും നേരത്തെ പ്രസിധികരിക്കും. എല്ലാ വിഭാഗം ജനങ്ങളും കുടുംബ സമേതം പരിപാടികളില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു

വേദിയുടെ വിലാസം: West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: [email protected]
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi