സ്രാമ്പിക്കൽ പിതാവിന്റെ കോൾചെസ്റ്റർ ഇടയ സന്ദർശനം ആല്മീയോർജ്ജം പകർന്നു.

സ്രാമ്പിക്കൽ പിതാവിന്റെ കോൾചെസ്റ്റർ ഇടയ സന്ദർശനം  ആല്മീയോർജ്ജം പകർന്നു.
June 18 00:50 2019 Print This Article

കോൾചെസ്റ്റർ: എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മേലദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ഇടയ സന്ദർശനം കോൾചെസ്റ്റർ പാരീഷ് കമ്മ്യുണിറ്റിയിൽ ആല്മീയ ചൈതന്യവും പിതൃ സ്നേഹവും പകരുന്നതായി. കോൾചെസ്റ്റർ പാരീഷംഗങ്ങളെ ഭവനങ്ങളിൽ ചെന്ന് നേരിൽ കാണുകയും കുശലങ്ങൾ പറഞ്ഞും, അവരുടെ സന്തോഷങ്ങളിൽ പങ്കു ചേർന്നും, ഉൽക്കണ്ഠകളിൽ ആശ്വാസം നേർന്നും അവരിലൊരംഗമായിമാറിയ മാർ സ്രാമ്പിക്കലിന്റെ ഇടയ സന്ദർശനം ഏവർക്കും വലിയ അനുഭവമായി. ജോസഫ് പിതാവ് തന്റെ അജപാലന സന്ദർശനത്തോടനുബന്ധിച്ചു ഭവനങ്ങൾ വെഞ്ചിരിക്കുകയും ഓരോ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.

ഈ വർഷത്തെ സീറോ മലബാർ വാൽസിങ്ങാം തീർത്ഥാടന പ്രസുദേന്തികൾക്കൂടിയായ കോൾചെസ്റ്റർ കുടുംബങ്ങളെ പരിശുദ്ധ അമ്മയുടെ സമക്ഷം സമർപ്പിക്കുകയും, ഇടയ സന്ദർശനത്തിന്റെ സമാപനത്തിൽ അവർക്കായി ആഘോഷമായ വിശുദ്ധബലി അർപ്പിക്കുകയും ചെയ്തു. ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ഫാ. മാത്യു പിണക്കാട്ട് എന്നിവർ സഹകാർമ്മികരായി.

സ്രാമ്പിക്കൽ പിതാവ് തന്റെ പ്രസംഗത്തിൽ മാതാവിന്റെ മാദ്ധ്യസ്ഥ ശക്തിയെക്കുറിച്ചും, മാതാവിലൂടെ നാം അപേക്ഷിക്കുന്ന നമ്മുടെ അഭിലാഷങ്ങൾ ക്രിസ്തു നടപ്പാക്കുകതന്നെ ചെയ്യുമെന്നും, മാതാവിന്റെ സഹായം അപേക്ഷിക്കുവാനും, തങ്ങളുടെ ഉൽക്കണ്ഠകൾ അമ്മയുടെ സമക്ഷം സമർപ്പിക്കുവാനും ഉപേക്ഷകാണിക്കരുതെന്നും പറഞ്ഞ പിതാവ് മാതൃ സ്നേഹത്തിനും, അവരുടെ സംരക്ഷണത്തിനും പരിമിതികൾ ഇല്ലെന്നും ഓർമ്മിപ്പിച്ചു.

അജപാലന ശുശ്രുഷക്കായി എത്തിച്ചേർന്ന പിതാവിന് ഓരോ കുടുംബങ്ങളിലും നൽകിയ സ്നേഹാദരവും പിന്തുണയും പിതാവിന്റെ കർമ്മനൈപുണ്യങ്ങളുടെ അംഗീകാരമായി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ കുടുംബങ്ങളിൽ പിതാവിനുള്ള ബന്ധം കോൾചെസ്റ്റർ കുടുംബങ്ങളിലും അരക്കിട്ടുറപ്പിച്ചാണ് സ്രാമ്പിക്കൽ പിതാവ് കോൾചെസ്റ്ററിൽ നിന്നും പോയത്.

കോൾചെസ്റ്ററിൽ പിതാവിന് സീറോ മലബാർ കമ്മ്യുണിറ്റി ഊർജ്ജസ്വലമായ വരവേൽപ്പാണ് നൽകിയത്. ഇടയ സന്ദർശനങ്ങളിൽ ഫാ തോമസ് പാറക്കണ്ടത്തിൽ, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ പിതാവിനെ അനുഗമിച്ചു.പിതാവിന്റെ സന്ദർശനം കോൾചെസ്റ്ററിൽ ആല്മീയ ഊർജ്ജവും പാരീഷിന് പുത്തനുണർവ്വും പകരുന്നതായി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles