ഇടുക്കി: അര്‍ദ്ധരാത്രിയില്‍ മേല്‍ക്കൂര പൊളിച്ച് വീടിനുള്ളിലേക്ക് എന്തെങ്കിലും വീണാലുണ്ടാകാവുന്ന പരിഭ്രാന്തി എപ്രകാരമായിരിക്കുമെന്ന് വിവരിക്കാനാകില്ല. എന്നാല്‍ വീഴുന്നത് ഒരു കാട്ടുപോത്താണെങ്കിലോ? ഇടുക്കി മറയൂരിലുണ്ടായ സംഭവം ഇങ്ങനെയാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് വിരണ്ട കാട്ടുപോത്ത് വീടിന്റെ മേല്‍ക്കൂരയിലേക്ക് ചാടി വീണത്. അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വീട്ടുടമ രാംകുമാറും ഭാര്യ മേനകയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഷീറ്റ് മേഞ്ഞ വീടിനു മുകളില്‍ ചാടിവീണ പോത്ത് മേല്‍ക്കൂര തകര്‍ത്ത് നേരെ താഴെയുള്ള മുറിയിലേക്ക് പതിച്ചു. വീട്ടിലെ ടിവിയും പാത്രങ്ങളും മറ്റ് വസ്തുക്കളും പോത്തിന്റെ പരാക്രമത്തില്‍ തകര്‍ന്നിട്ടുണ്ട.് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും വനംവകുപ്പും സ്ഥലത്തെത്തി. എന്നാല്‍ പോത്തിനെ തുറന്നു വിടാന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍.
വീടിനുണ്ടായ കേടുപാടുകള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ പോത്തിനെ തുറന്നു വിടാനാകൂ എന്ന നിലപാടിലായിരുന്നു അവര്‍. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് കാട്ടുപോത്തുകള്‍ എത്തുന്നത് സാധാരണ സംഭവമാണ്.
Leave a Reply