കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ കൂടെ നിര്‍ത്തിക്കൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് കേന്ദ്ര ബി ജെ പി നേതൃത്വം ചരടുവലിക്കുന്നു. ക്രിസ്ത്യന്‍ വോട്ടുകളിലൂടെ തിരുവനന്തപുരം അടക്കം ആറു ലോക്‌സഭാ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍

ഇതിന്റെ ഭാഗമായാണ് വരുന്ന ഡിസംബറില്‍ തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭാ വിശ്വാസികളെ അണിനിരത്തി ക്രൈസ്തവ മഹാ സംഗമം സംഘടിപ്പിക്കുന്നത്.മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് സെബാസ്റ്റിയന്റെ സഹായത്തോടെ ബിജെപി കേന്ദ്രനേതാവ് സി പി രാധാകൃഷ്ണന്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസ്(അക്ട്സ്) ആണ് പരിപാടിയുടെ സംഘാടകര്‍. സംസ്ഥാനത്തെ ക്രൈസ്തവ സഭകളും കേന്ദ്രസര്‍ക്കാരും ഒരുമിച്ചാണെന്ന സന്ദേശം നല്‍കുക എന്നതാണ് മഹാസംഗമത്തിന്റെ ലക്ഷ്യം. അതോടൊപ്പം പുതിയ രാഷ്്ട്രീയ പാര്‍ട്ടിയുടെ രൂപീകരണവും ലക്ഷ്യമിടുന്നുണ്ട്.

ബി ജെ പി കേന്ദ്ര നേതൃത്വത്തില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണന്‍ ആസൂത്രണം ചെയ്യുന്ന ക്രൈസ്തവ മഹാസംഗമത്തിന്റെ പിന്നില്‍ ബിജെപിയുടെ പേരില്ലെങ്കിലും, ബി ജെ പിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, കേന്ദ്രമന്ത്രിമാരും മഹാസംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. സുവിശേഷകന്‍ ജോയല്‍ ഓസ്റ്റിനും മഹാസംഗമത്തിനെത്തും. തിരുവനന്തപുരത്തെ അടക്കം ക്രൈസ്തവ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്ട്സ് സംഘടനയുടെ രൂപീകരണ യോഗത്തില്‍ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളില്‍ നിന്ന് 38 പതിനിധികള്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം കേന്ദ്ര ന്യൂനപക്ഷ മന്ത്രി ജോണ്‍ ബിര്‍ലയും, ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി രാം ലാലും ക്രൈസ്തവ മേലധ്യക്ഷന്മാരെ പലതവണ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചകളെല്ലാം വരാന്‍ പോകുന്ന വന്‍പരിപാടിയുടെ മുന്നൊരുക്കമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന ബി ജെ പി നേതൃത്വത്തെ അടുപ്പിക്കാതെ കേന്ദ്രനേതൃത്വം നേരിട്ടാണ് ഇതെല്ലാം ചെയ്യുന്നത്, പ്രത്യക്ഷത്തില്‍ ബിജെപിയുടെ പേര് ഒഴിവാക്കാനാണിതെങ്കിലും സംസ്ഥാന ബിജെപിയുടെ മുന്‍കൈയില്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ കേന്ദ്രനേതൃത്വത്തിന് താല്‍പര്യവുമില്ല സൂചനയാണ് ഇതിലൂടെ വെളിവാകുന്നത്, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ പരാജയവും സംസ്ഥാന നേതൃത്വത്തെ മാറ്റിനിര്‍ത്താന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിക്കുന്നു.

കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ആഹ്വാനം ചെയ്തായിരുന്നു ഹൈദരാബാദില്‍ ചേര്‍ന്ന ബി ജെപ ി ദേശീയ നിര്‍വ്വാഹക സമിതി യോഗം സമാപിച്ചത്്ഇതിന്റെ ഭാഗമായാണ് വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കാന്‍ തീരുമാനമായത്. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സന്ദര്‍ശനം സംസ്ഥാനരാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.