ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളെന്നും തോല്‍വിയിലും സന്തോഷമെന്നും കോണ്‍ഗ്രസ്. ബിജെപിയുടെ വിഭജനതന്ത്രങ്ങള്‍ തോറ്റതില്‍ സന്തോഷം. ഡൽഹിയിൽ എഎപി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് അറിയാമായിരുന്നുവെന്ന് കോൺഗ്രസ് ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രതികരിച്ചു. അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല.
അതിനിടെ, ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ ഡല്‍ഹി ജനത തോല്‍പ്പിച്ചുവെന്ന് എഎപി നേതാവ് സഞ്ജയ് സിങും പ്രതികരിച്ചിരുന്നു. മോദിയും അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും ഒന്നിച്ചിറങ്ങിയിട്ടും തോറ്റുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ബിജെപിക്ക് മികച്ച ലീഡുള്ളത് 5 സീറ്റില്‍ മാത്രം. ഒന്‍പതിടത്ത് നേരിയ വ്യത്യാസം മാത്രമാണ്. എഎപിക്ക് ബിജെപിയേക്കാള്‍ 13 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചു. എഴുപതില്‍ 58 സീറ്റിലും ആം ആദ്മി പാര്‍ട്ടി മുന്നിലാണ്. എന്നാൽ, തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 12 സീറ്റിൽ മാത്രം ഒതുങ്ങി.
Leave a Reply