കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ ബിജെപി ഒരുങ്ങുന്നു. ഇതിന്റെ ബാഗമായി വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പുതിയ തന്ത്രം. ക്രൈസ്തവ മത ന്യൂനപക്ഷ സമുദായങ്ങളെ സ്വാധീനിച്ച് വോട്ടുകളുണ്ടാക്കാനാണ് ബിജെപി നീക്കം. ഇത് പ്രാവര്‍ത്തികമായാല്‍ ഇക്കുറി ലോകസഭയിലേക്ക് അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി വിലയിരുത്തല്‍.
കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന ബിജെപി സംസ്ഥാന കൗണ്‍സിലിലാണ് ഇതുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഉരുത്തിരിഞ്ഞത്. അടുത്തിടെ കോട്ടയത്ത് മൂന്ന് വൈദികരെയും ഒരു വൈദിക ട്രസ്റ്റിയും ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടി ലക്ഷ്യത്തെ കൂടുതല്‍ സ്വാധീനിച്ചു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ചെയ്ത കാര്യങ്ങളിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയെ വ്യക്തമാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ വമ്പന്‍ അടവുകള്‍ പയറ്റേണ്ടി വരും. ഇതിന് കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യകേരളമാണ് പാര്‍ട്ടി പ്രധാനമായി ലക്ഷ്യമിടുന്നത്.
Leave a Reply