തിരുവനന്തപുരം പൗരത്വ നിയമ ഭേദഗതി വിശദീകരണത്തിനു തുടക്കമിട്ടു സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിനെ സന്ദർശി ച്ച കേന്ദ്രമന്ത്രി കിരൺ റിജിജുവി ന് ആദ്യം കേൾക്കേണ്ടി വന്നതു തന്നെ നിയമത്തിലുള്ള വിയോ ജിപ്പ് . രാജ്യത്തെ 3 കോടി വീടുകളിലെത്തി നിയമത്തെക്കുറിച്ചു ബോധവൽക്കരിക്കുന്ന ബിജെപി യുടെ ഗൃഹസമ്പർക്ക പരിപാടിക്കു കേരളത്തിൽ തുടക്കമിടാനാണു റിജിജു എത്തിയത് . ബിജെപി സംസ്ഥാന നേതാ ക്കളുടെ അഭിപ്രായപ്രകാരമാണ് ആദ്യം ഓണക്കൂറിനെ സന്ദർശിച്ചത് . വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണംആവശ്യപ്പെട്ടു ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസം സംഘടിപ്പിച്ചപ്പോൾ പിന്തുണയുമായി ഓണക്കൂർ എത്തിയിരുന്നു . അദ്ദേഹത്തിന്റെ നിലപാട് ബിജെപിക്ക് അനുകൂലമെന്ന ധാരണയിലാണു കേന്ദ്ര മന്ത്രിയെ നേതാക്കൾ ഇവിടെ എത്തിച്ചത് .

എന്നാൽ നിയമം മുസ്ലിം വിരുദ്ധമല്ലെന്നും വ്യാജപ്രചാരണമാണു നടക്കുന്നതെന്നും മന്ത്രി പറഞ്ഞപ്പോൾ ഓണക്കൂർ തൻറെ വിയോജിപ്പ് വ്യക്തമാക്കി. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കി 6 മതങ്ങളെ നിയമത്തിൽ ഉൾപ്പെടുത്തിയത് ശരിയായില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിങ്ങളെ മാത്രം ഒഴിവാക്കിയത് രാജ്യത്തിൻറെ ജനാധിപത്യ സ്വഭാവത്തിന് എതിരാണെന്ന് അദ്ദേഹം തുറന്നടിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓണക്കൂറിന്  പ്രതികരണത്തെ  കുറിച്ച്  മാധ്യമപ്രവർത്തകർ  ചോദിച്ചപ്പോൾ  വിയോജിക്കാൻ എല്ലാവർക്കും  സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്രമന്ത്രി  പറഞ്ഞു. കാശ്മീർ  വിഷയത്തിലെ  കേന്ദ്ര  നിലപാട് താൻ  അംഗീകരിച്ചിട്ടുണ്ടെന്നും  വിഷയം  അടിസ്ഥാനമാക്കിയാണ് നിലപാടെടുക്കുന്നതെന്നുമായിരുന്നു   ഓണക്കൂറിന്  പ്രതികരണം.
ഇതിനിടെ പൗരത്വനിയമം മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതാണെന്നും കേന്ദ്രസർക്കാർ മുസ്ലിം സമുദായത്തിൻെറ വിശ്വാസ്യത വീണ്ടെടുക്കണമെന്നും ആർച്ച് ബിഷപ്പ് ഡോക്ടർ എം .സൂസപാക്യം കേന്ദ്രമന്ത്രികിരൺ റിജിജുവിനെ അറിയിച്ചു. ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് മന്ത്രി ബിഷപ്പിനെ സന്ദർശിച്ചത്. നിയമം പിൻവലിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവിനോടു മുസ്ലിം അസോസിയേഷനും ആവശ്യപ്പെട്ടു.